സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്

Published : Oct 05, 2023, 06:07 PM ISTUpdated : Oct 05, 2023, 06:56 PM IST
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്

Synopsis

ഗദ്യസാഹിത്യത്തിനും നാടകവേദിക്കും നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം. മനുഷ്യബന്ധങ്ങൾ, സ്വത്വം, അസ്തിത്വവാദം തുടങ്ങിയ വിഷയങ്ങൾക്ക് സഹിത്യരൂപം നൽകിയ പ്രതിഭ കൂടിയാണ് ജോൺ ഫോസെ

സ്റ്റോക്ക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്. ഗദ്യസാഹിത്യത്തിനും നാടകവേദിക്കും നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം. മനുഷ്യബന്ധങ്ങൾ, സ്വത്വം, അസ്തിത്വവാദം തുടങ്ങിയ വിഷയങ്ങൾക്ക് സാഹിത്യരൂപം നൽകിയ പ്രതിഭ കൂടിയാണ് ജോൺ ഫോസെ. ഡ്രീം ഓഫ് ഒട്ടം, ദി നെയിം തുടങ്ങിയവ അദ്ദേഹം രചിച്ച പ്രധാനപ്പെട്ട നാടകങ്ങളാണ്. ദി അഥർ നെയിം, സെപ്റ്റോളജി തുടങ്ങിയവയാണ് അദ്ദേഹം രചിച്ച പ്രധാനപ്പെട്ട പുസ്തകങ്ങൾ. ഫ്രഞ്ച് എഴുത്തുക്കാരി ആനി എഹ്ന്യുവിനായിരുന്നു കഴിഞ്ഞ വർഷത്തെ സാഹിത്യ നൊബേൽ.

 നേരത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം കാറ്റലിൻ കാരിക്കോയ്ക്കും, ഡ്രൂ വൈസ്മാനുമായിരുന്നു നേടിയത്. കൊവിഡ് 19 എംആർഎൻഎ വാക്സീൻ വികസനത്തിലടക്കം നിർണായകമായ ഗവേഷണമായിരുന്നു ഇവർ നടത്തിയത്. 

Also Read: കൊവിഡിൽ നിന്ന് മനുഷ്യരാശിയെ രക്ഷിച്ച കണ്ടുപിടിത്തത്തിന് നൊബേൽ സമ്മാനം, ആ രണ്ടുപേർക്കും വൈദ്യശാസ്ത്ര നൊബേൽ

 കാറ്റലിൻ കാരിക്കോയുടെ ജന്മദേശം ഹംഗറിയാണ്. ഡ്രൂ വൈസ്മാനാകട്ടെ അമേരിക്കയിലാണ് ജനിച്ചത്. ഇരുവരും പെൻസിൽവാനിയ സർവകലാശാലയിൽ വച്ച് നടത്തിയ ഗവേഷണമാണ് 2023 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരത്തിന് അർഹമാക്കിയത്. എംആർഎൻഎ വാക്സീനുകളുടെ വികസനത്തിലേക്ക് നയിച്ച ഗവേഷണമാണ് ഇരുവരും ചേർന്ന് നടത്തിയത്. വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം നേടുന്ന പതിമൂന്നാം വനിതയാണ് കാറ്റലിൻ. കാറ്റലിൻ കാരിക്കോയുടെ പുസ്തകം 'ബ്രേക്കിംഗ് ത്രൂ' ഈ മാസം പത്താം തീയതി പുറത്തിറങ്ങാനിരിക്കെയാണ് പുരസ്കാര നേട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു
'ട്രംപ് ഇന്റർനാഷണൽ ​ഗ്യാങ്സ്റ്റർ, അമേരിക്ക കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ'; പ്രസിഡന്റ് രൂക്ഷ വിമർശനവുമായി ബ്രിട്ടീഷ് എംപി