
ന്യൂയോർക്ക്: യുഎസ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യത്യസ്ത പ്രകടന പത്രികയുമായി സ്വതന്ത്ര സ്ഥാനാർത്ഥി മൈക്ക് ഇറ്റ്കിസ്. സെക്സിന് പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ പ്രകടന പത്രിക അമേരിക്കയിൽ പുതിയ ചർച്ചക്ക് തുടക്കമിട്ടു. സെക്‌സ് പോസിറ്റീവ് സമീപനമാണ് തന്റെ വാഗ്ദാനമെന്ന് ഇറ്റ്കിസ് പറയുന്നു. പ്രകടന പത്രികക്ക് ഉറപ്പുനൽകാനായി 13 മിനിറ്റ് ദൈർഘ്യമുള്ള ഒരു സെക്‌സ് വീഡിയോ പോൺ ഹബിൽ പുറത്തിറക്കുകയും ചെയ്തു 53-കാരൻ.
സൈബർ സുരക്ഷാ വിദഗ്ധനായ ഇറ്റ്കിസ് ന്യൂയോർക്കിലെ 12-ആം ഡിസ്ട്രിക്റ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. താൻ ജയിച്ചാൽ ലൈംഗികത്തൊഴിൽ നിയമവിധേയമാക്കുമെന്നും വ്യഭിചാര നിയമങ്ങൾ അവസാനിപ്പിക്കുമെന്നും ഉഭയസമ്മതം നിർവചിക്കുന്നതിൽ നിലവിലെ രീതി മാറ്റുമെന്നും ഇറ്റ്കിസ് വാഗ്ദാനം ചെയ്യുന്നു. 13 മിനിറ്റ് ദൈർഘ്യമുള്ള പോൺ വീഡിയോയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തിറക്കിയത്. "ബക്കറ്റ് ലിസ്റ്റ് ബൊനാൻസ" എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിൽ ഇറ്റ്കിസും പോൺ താരം നിക്കോൾ സേജും അഭിനയിക്കുന്നു.
സംഭവത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഇതിൽ അഭിനയിക്കാതെ ഈ വിഷയത്തോടുള്ള എന്റെ പ്രതിബദ്ധത പ്രകടിപ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പോൺ അഭിനയം യഥാർത്ഥത്തിൽ വലിയ പഠമായിരുന്നു. പോൺ അഭിനയമാണ് എന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ സ്വാധീനിച്ചതെന്നും അദ്ദേഹം പറഞ്ഞു. താൻ വളരെ അന്തർമുഖനാണ്. എവിടെയും ശ്രദ്ധാകേന്ദ്രമാകാൻ സാധിക്കാത്ത വ്യക്തിത്വം. ഞാൻ പരിഹരിക്കാൻ ശ്രമിക്കുന്ന പ്രശ്നങ്ങൾ വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. എന്റെ പ്രശ്നങ്ങൾ ഏതെങ്കിലും വിധത്തിൽ അവതരിപ്പിക്കണമെന്നും താനാഗ്രഹിച്ചുവെന്നും ഇറ്റ്കിസ് പറഞ്ഞു.
ഉക്രെയ്നിൽ ജനിച്ച ഇറ്റ്കിസ് സ്വയം പുരോഗമന സ്ഥാനാർത്ഥി എന്നാണ് അവകാശപ്പെടുന്നത്. വിവാഹിതനല്ല, കുട്ടികളില്ല, ബ്രഹ്മചാരിയല്ല, നിരീശ്വരവാദി- എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഇറ്റ്കിസിനെതിരെ രംഗത്തെത്തി. ഇത് ഗിമ്മിക്കാണെന്നും ജനം വലയിൽ വീഴില്ലെന്നും റിപ്പബ്ലിക്കൻ സ്ഥാനാർഥി പറഞ്ഞു. ഡെമോക്രാറ്റുകളല്ലാത്ത എല്ലാവരെയും മാധ്യമങ്ങൾ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സ്വന്തം രതിമൂര്‍ച്ഛയോട് അലര്‍ജി; പുരുഷന്മാരിലെ അസാധാരണമായ പ്രശ്നം!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam