'ഹിന്ദുക്കള്‍ക്ക് സുരക്ഷ വേണം': ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് 180 ബ്രിട്ടീഷ് ഹിന്ദുസംഘടനകളുടെ കത്ത്

Published : Oct 16, 2022, 12:35 PM IST
'ഹിന്ദുക്കള്‍ക്ക് സുരക്ഷ വേണം': ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് 180 ബ്രിട്ടീഷ് ഹിന്ദുസംഘടനകളുടെ കത്ത്

Synopsis

പുരോഗമനപരമായ ബ്രിട്ടീഷ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഹിന്ദു സമൂഹം ജീവിക്കുന്നത്. ജയിൽ കുറ്റകൃത്യ കണക്കുകള്‍ നോക്കിയാല്‍ ഹിന്ദുസമൂഹം നിയമം അനുസരിക്കുന്നവരാണ് എന്ന് മനസിലാകും.

ലണ്ടന്‍: ഇംഗ്ലണ്ടിലെ ലെസ്റ്ററിലെയും ബർമിംഗ്ഹാമിലെയും വര്‍ഗ്ഗീയ സംഘര്‍ഷം സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് കത്തയച്ച് ബ്രിട്ടനിലെ 180  ഹിന്ദു സംഘടനകളും ക്ഷേത്രങ്ങളും. ഹിന്ദു സമൂഹത്തിന് മതിയായ സുരക്ഷ ഉറപ്പാക്കുന്നത് ഉൾപ്പെടെ ആറ് കാര്യങ്ങളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച കത്തില്‍ ഉള്‍പ്പെടുന്നത്.

ബ്രിട്ടനിലെ  ഇന്ത്യൻ, ഹിന്ദു സമൂഹങ്ങളെ വളരെയധികം വിഷമിപ്പിച്ച ലെസ്റ്റർ, ബർമിംഗ്ഹാം എന്നിവിടങ്ങളിലെ സംഘര്‍ഷത്തിലേക്ക് ബ്രിട്ടീഷ് സര്‍ക്കാറിന്‍റെ ശ്രദ്ധ പതിപ്പിക്കാനാണ് കത്ത് എന്നാണ് സംഘടനകള്‍ പറയുന്നത്. ഹിന്ദു സമൂഹത്തോടുള്ള വിദ്വേഷം വളരെ രൂക്ഷമായ രീതിയിലാണ്. ശാരീരികമായ ആക്രമണങ്ങളും, സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഹിന്ദു സമൂഹത്തെ ലക്ഷ്യം വച്ച് ഉപദ്രവം നടക്കുന്നു. അടുത്ത കാലത്ത് സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും ഹിന്ദുക്കൾക്കെതിരെ തുറന്ന അക്രമവും ഭീഷണിയും അധിക്ഷേപവും നടക്കുന്നുവെന്ന് കത്തില്‍ പറയുന്നു.

നാഷണൽ കൗൺസിൽ ഓഫ് ഹിന്ദു ടെംപിൾസ്, ബാപ്‌സ് ശ്രീ സ്വാമിനാരായണൻ സൻസ്ത യുകെ, ഇന്ത്യൻ നാഷണൽ സ്റ്റുഡന്റ്സ് അസോസിയേഷൻ യുകെ, ഇസ്‌കോൺ മാഞ്ചസ്റ്റർ, ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി ജെ പി (യുകെ), ഹിന്ദു ലോയേഴ്‌സ് അസോസിയേഷൻ (യുകെ), ഇൻസൈറ്റ് യുകെ എന്നിവ ഉൾപ്പെടുന്ന സംഘടനകൾ തുറന്നകത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. 

അരനൂറ്റാണ്ടിലേറെയായി ഹിന്ദു സമൂഹം ബ്രിട്ടനെ അവരുടെ വീടായി കരുതുന്നുണ്ട്. ഹിന്ദു സമൂഹം ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെയാണ് എന്നിട്ടും, ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സാമൂഹിക-സാമ്പത്തിക സംഭാവനയുടെ കാര്യത്തിലും സാമൂഹിക സംയോജനത്തിന്‍റെ കാര്യത്തിലും വലിയ സംഭാവനയാണ് ഹിന്ദു സമൂഹം നല്‍കുന്നത്. 

പുരോഗമനപരമായ ബ്രിട്ടീഷ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഹിന്ദു സമൂഹം ജീവിക്കുന്നത്. ജയിൽ കുറ്റകൃത്യ കണക്കുകള്‍ നോക്കിയാല്‍ ഹിന്ദുസമൂഹം നിയമം അനുസരിക്കുന്നവരാണ് എന്ന് മനസിലാകും. എന്നിട്ടും, ഇന്ന്  ഉപരോധം നേരിടുന്ന സമൂഹമായി ഹിന്ദു സമൂഹത്തിന് അനുഭവപ്പെടുന്നു. അവസാന ആശ്രയം എന്ന നിലയിലാണ് കത്തെന്നും, നടപടികള്‍ വേണമെന്നും കത്ത് ആവശ്യപ്പെടുന്നു. 

ലെസ്റ്ററിലെ അക്രമങ്ങളെക്കുറിച്ചും ബർമിംഗ്ഹാമിലെ ഒരു ക്ഷേത്രത്തിന് പുറത്ത് നടന്ന ആക്രമണവും. നോട്ടിംഗ്ഹാമിലെയും ലണ്ടനിലെ വെംബ്ലിയിലെ സനാതൻ മന്ദിറിന് പുറത്തുള്ള ഹിന്ദു സമൂഹത്തെ ഉപദ്രവിക്കാനുള്ള ശ്രമങ്ങളും കത്ത് പ്രധാനമന്ത്രി ലിസ് ട്രസിന്‍റെ ശ്രദ്ധയില്‍ പെടുത്തുന്നു. ലെസ്റ്ററിൽ സംഭവിച്ചതിന്റെ കാരണങ്ങൾ പലതും സങ്കീർണ്ണവുമാണെങ്കിലും, പാർശ്വവൽക്കരിക്കപ്പെട്ട ഹിന്ദു സമൂഹത്തെയാണ് അടിസ്ഥാനപരമായി ലക്ഷ്യം വയ്ക്കുന്നത് എന്ന് വ്യക്തമാണെന്ന് കത്ത് പറയുന്നു. 

ഹിന്ദു സമൂഹം ഭയത്തിന്‍റെ അവസ്ഥയിലാണ് ജീവിക്കുന്നത്. ചില കുടുംബങ്ങൾ ഇതിനോടകം ഇപ്പോള്‍ താമസിക്കുന്ന ഇടങ്ങള്‍ വിട്ടുപോയിട്ടുണ്ട്. മുമ്പ് സമാധാനത്തോടെ ജീവിച്ചിരുന്ന ഹിന്ദുക്കളെയും മുസ്ലീംങ്ങളെയും സംഘര്‍ഷത്തിലേക്ക് വലിച്ചിഴയ്ക്കാനും, ഹിന്ദുക്കളെ പാര്‍ശ്വവത്കരിക്കാനും തീവ്ര ഇസ്ലാമിസ്റ്റുകളുടെ വളരെ സംഘടിതവുമായ ഒരു സംഘം ഉണ്ടേന്ന് കത്ത് ആരോപിക്കുന്നു. ഹിന്ദുക്കൾക്കെതിരായ അക്രമത്തിന് പ്രേരണയുണ്ടാക്കുന്ന പ്രചാരണങ്ങള്‍ ഇത്തരം സംഘങ്ങള്‍ സൃഷ്ടിക്കുന്നു കത്ത് പറയുന്നു. 

ഹിന്ദു സമൂഹത്തിനെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് പോലീസ് സജീവമായി അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കുക, കലാപത്തിനിടെ നശിപ്പിക്കപ്പെട്ട ലെസ്റ്ററിലെ ബിസിനസുകൾ കലാപത്തിന്‍റെ ഇരകൾക്ക് സാമ്പത്തിക സഹായം നൽകുക, ഹിന്ദു വിരുദ്ധ വിദ്വേഷത്തെയും അതിന്റെ കാരണങ്ങളെയും കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണത്തിന് കമ്മീഷൻ രൂപീകരിക്കുക, ബ്രിട്ടന് തന്നെ ഭീഷണിയാകുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടന്‍റെ ചില ഭാഗങ്ങൾ എങ്ങനെയാണ്  കേന്ദ്രമായി മാറിയതെന്നും തിരിച്ചറിയുക, അധ്യാപകർക്കുള്ള ഹിന്ദു വിരുദ്ധ വിദ്വേഷം തിരിച്ചറിയാനും അത്തരം പ്രചാരണംങ്ങള്‍ കൈകാര്യം ചെയ്യാനും പരിശീലനം നല്‍കുക, യുകെയിൽ ദീപാവലി ആഘോഷിക്കുമ്പോൾ മതിയായ സുരക്ഷ നല്‍കുക - ഏന്നീ ആറ് ആവശ്യങ്ങളും കത്തില്‍ ഉണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിന്റെ ഗാസ പ്ലാൻ: സമിതിയിലേക്ക് ഇന്ത്യയ്ക്കും പാക്കിസ്ഥാനും ക്ഷണമെന്ന് റിപ്പോര്‍ട്ട്, പാക്കിസ്ഥാൻ വേണ്ടെന്ന് ഇസ്രായേൽ
കത്തുന്ന കാറിനടുത്ത് നിന്ന് നിലവിളിച്ച അമ്മയ്ക്കടുത്ത് ദൈവദൂതരെ പോലെ അവരെത്തി; ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ രക്ഷിച്ചു