
ലോകത്ത് ചാറ്റ്ജിപിടി 4o-ന്‍റെ 'സ്റ്റുഡിയോ ജിബ്‌ലി' വലിയ തരംഗമായിരുന്നു. ജീവിതത്തിലെ വിവിധ മൂഹൂര്‍ത്തങ്ങളുടെ ചിത്രങ്ങൾ വിവിധ തീമുകളിലുള്ള എഐ ചിത്രങ്ങളാക്കി മാറ്റുന്നതാണ് ചാറ്റ്ജിപിടി 4o-യുടെ ടെക്നിക്ക്. ഇതിന് വലിയ സ്വീകാര്യതയാണ് ആളുകൾ നൽകിയത്. മണിക്കൂറുകൾ കൊണ്ട് ആളുകൾ ജിബ്ലിയെ തരംഗമാക്കി മാറ്റുകയും ചെയ്തു. എന്നാൽ ഈ തരംഗം ജീവനക്കാരുടെ ഉറക്കം കെടുത്തിയെന്നാണ് ഓപ്പൺ എഐ സിഇഒ സാം ആൾട്മാൻ പറയുന്നത്.
പുതിയ അപ്ഡേറ്റ് ആവശ്യപ്പെടുന്ന ഉപയോക്താക്കൾ ജീവനക്കാര്‍ക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നു. ജിബിലി ഭ്രമം തന്റെ ജിപിയു (ഗ്രാഫിക് പ്രൊസസിങ് യൂണിറ്റിന് തകരാര്‍ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. അഭൂതപൂര്‍വമായ ഡിമാൻഡ് ആണ് അനുഭവപ്പെടുന്നത്. എല്ലാവരും തൽക്കാലം ശാന്തരാകണം. ഫീച്ചര്‍ നിലനിര്‍ത്താൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. ജിബിലി ഭ്രമം മൂലം തന്റെ ജിപിയു കിടന്ന് ഉരുകുകയാണെന്നായിരുന്നും അദ്ദേഹം പറഞ്ഞു.
തൽക്കാലം ചില നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ്. അധികനാൾ ഇങ്ങനെ വേണ്ടിവരില്ലെന്ന് കരുതുന്നു. ഫീച്ചര്‍ കൂടുതൽ കാര്യക്ഷമമാക്കി തരിച്ചുവരാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആൾട്മാൻ പറയുന്നു. ഫ്രീ ഇമേജ് ക്രിയേഷനാണ് നിയന്ത്രണം വരിക. ചാറ്റ് ജിപിടി പ്ലസ്, പ്രോ, ടീം, സബ്സ്ക്രിപ്ഷൻ എന്നിവയിൽ നിയന്ത്രണമില്ല. ഫ്രീയായ ദിവസം മൂന്ന് ചിത്രങ്ങളാണ് ക്രിയേറ്റ് ചെയ്യാൻ സാധിക്കുന്ന്. എന്നാൽ എങ്ങനെയാകും ഇതിൽ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam