നിർണായക പാകിസ്ഥാൻ നീക്കം, സമാധാന ചർച്ചകൾക്ക് വേദിയാകാൻ ഇസ്ലാമാബാദ്; അമേരിക്ക - ഇറാൻ മധ്യസ്ഥനീക്കങ്ങളിൽ ഇടപെടൽ

Published : Mar 24, 2026, 07:50 AM IST
Trump Shehbaz sheriff

Synopsis

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും പാകിസ്ഥാനിൽ നിർണായക ചർച്ചകൾ നടത്തിയേക്കുമെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ഈ നീക്കങ്ങളിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സജീവമായി ഇടപെടുന്നുണ്ട്. 

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള നിർണായക ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയായേക്കുമെന്ന് റിപ്പോർട്ട്. ഈ ആഴ്ച തന്നെ ഇസ്ലാമാബാദിൽ വെച്ച് അമേരിക്കയുടെയും ഇറാന്‍റെയും ഉന്നത പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ നയതന്ത്ര നീക്കം.

പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഇരുപക്ഷത്തെയും ചർച്ചാ മേശയിലേക്ക് എത്തിക്കാൻ തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് ചർച്ചകളിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ഇതിനോടകം ധാരണയിലെത്തിയെന്നും ട്രംപ് അവകാശപ്പെടുമ്പോഴും, ഇസ്രായേൽ ഈ നീക്കങ്ങളിൽ അമ്പരപ്പ് പ്രകടിപ്പിക്കുന്നുണ്ട്. സമാധാന ശ്രമങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലും ധാരണകളിലെത്തിയെന്ന ട്രംപിന്‍റെ പ്രസ്താവന പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്നാണ് ഇസ്രായേലിന്‍റെ വിലയിരുത്തൽ.

ഇടപെട്ട് ഷെഹ്ബാസ് ഷെരീഫ്

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാന്റെ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. റമദാൻ, ഈദ് വേളകളിലായി ഇരുവരും പലതവണ ആശയവിനിമയം നടത്തുകയും യുദ്ധം അവസാനിപ്പിക്കേണ്ടതിന്ർറെ അനിവാര്യത ആവർത്തിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറും ഇറാൻ പ്രസിഡന്റുമായും ട്രംപുമായും ചർച്ചകൾ നടത്തിയതായാണ് വിവരം.

അതേസമയം, നയതന്ത്ര നീക്കങ്ങൾ സജീവമാണെന്ന് വൈറ്റ് ഹൗസ് പ്രതിനിധികളും ഇറാന്‍റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടന്ന ചർച്ചകൾ സൂചിപ്പിക്കുന്നു. ചർച്ചകൾക്കായി അഞ്ച് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച ട്രംപ്, ഇറാൻ ചർച്ചയ്ക്കായി തന്നെ സമീപിച്ചുവെന്നും അവകാശപ്പെട്ടു. എന്നാൽ കഴിഞ്ഞ 24 ദിവസമായി അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാന്‍റെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. ഇസ്ലാമാബാദിലെ കൂടിക്കാഴ്ച യാഥാർത്ഥ്യമായാൽ അത് പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ ഗതി മാറ്റുന്ന വലിയൊരു വഴിത്തിരിവാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിയറ്റ്നാമിൽ 500ൽ 482 സീറ്റിലും കമ്യൂണിസ്റ്റ് പാർട്ടി; പുതിയ പാർലമെൻ്റിൻ്റെ ആദ്യ സമ്മേളനം ഏപ്രിൽ 6ന്
കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണു; അപകടം ടേക്ക് ഓഫിനിടെ, വിമാനത്തിൽ 110 സൈനികർ, നിരവധി പേർ മരിച്ചെന്ന് റിപ്പോട്ട്