പ്രതിഷേധം കനത്തു; പാകിസ്ഥാനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുഖാവരണം നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

By Web TeamFirst Published Sep 17, 2019, 10:42 PM IST
Highlights

അധികൃതരുടെ നടപടിക്കെതിരെ ദേശ വ്യാപക പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നാണ് ഉത്തരവ് നീക്കിയത്. 

പെഷാവാര്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന നിയമം റദ്ദാക്കി. സാമൂഹിക മാധ്യമങ്ങളിലെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് പാകിസ്ഥാന്‍ എജുക്കേഷന്‍ അതോറിറ്റി നിയമം റദ്ദാക്കിയത്. കഴിഞ്ഞ ആഴ്ചയാണ് വടക്കുപടിഞ്ഞാറന്‍ നഗരങ്ങളായ ഹരിപൂര്‍, പെഷാവാര്‍ തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥിനികള്‍ മുഖാവരണം ധരിക്കണമെന്ന് പെഷാവാര്‍ ജില്ല വിദ്യാഭ്യാസ അധികൃതര്‍ ഉത്തരവിറക്കിയത്. അധികൃതരുടെ നടപടിക്കെതിരെ ദേശ വ്യാപക പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നാണ് ഉത്തരവ് നീക്കിയത്.

സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ അധാര്‍മിക ആക്രമണങ്ങള്‍ക്കിരയാകുന്നത് തടയാനാണ് മുഖാവരണം നിര്‍ബന്ധമാക്കിയതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. തീരുമാനം റദ്ദാക്കിയതിനെ അനുകൂലിച്ച് പുരോഗമന, സ്ത്രീപക്ഷ സംഘടനകള്‍ രംഗത്തു വന്നു. അതേസമയം, മത സംഘടനകള്‍ ജില്ലാ അധികൃതര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചു. 

click me!