ഇന്ത്യയിലെത്തിയ പാക് മന്ത്രിക്ക് രണ്ട് ആഗ്രഹം, അധികൃതരെ അറിയിച്ചു, അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സർക്കാർ

Published : Nov 20, 2026, 05:34 PM ISTUpdated : Nov 20, 2026, 05:40 PM IST
masood malik

Synopsis

ദില്ലിയിലെ പുരാന ഖിലയിലാണ് സിവിലൈസേഷണൽ ഡയലോഗ് ഫോറം സംഘടിപ്പിച്ചിരിക്കുന്ന പരിപാടി നടക്കുന്നത്. കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രാലയത്തിന്‍റെ ക്ഷണ പ്രകാരമാണ് സംഘം എത്തിയിട്ടുള്ളത്.

ദില്ലി: താജ്മഹലും നിസാമുദ്ദീൻ ദർഗയും സന്ദർശിക്കണമെന്ന് പാകിസ്ഥാൻ മന്ത്രി മസൂദ് മാലിക്ക് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. ഷാങ്ഹായ് സഹകരണ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ ദില്ലിയിലെത്തിയപ്പോഴാണ് മുസാദിക്ക് മസൂദ് മാലിക്ക് തന്റെ ആ​ഗ്രഹം പറഞ്ഞത്. എന്നാൽ കേന്ദ്രം അനുമതി നൽകിയില്ല. ദില്ലിയിലെ പുരാന ഖിലയിലാണ് സിവിലൈസേഷണൽ ഡയലോഗ് ഫോറം സംഘടിപ്പിച്ചിരിക്കുന്ന പരിപാടി നടക്കുന്നത്. കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രാലയത്തിന്‍റെ ക്ഷണ പ്രകാരമാണ് സംഘം എത്തിയിട്ടുള്ളത്.

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് പാക് കാലാവസ്ഥാ പരിസ്ഥിതി വകുപ്പ് മന്ത്രി മുസാദിക് മസൂദ് മാലിക്ക് പറഞ്ഞു. മേഖലയിലെ ഭൗമരാഷ്ട്രീയത്തിൽ വലിയ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. അത് ഇന്ത്യ-പാക് ബന്ധത്തിലും പ്രതിഫലിക്കുമെന്നും ഷാങ്ഹായ് സഹകരണ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ ദില്ലിയിലെത്തിയ മുസാദിക്ക് മസൂദ് മാലിക്ക് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയവില്ലാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഹൂത്തികളും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷം
ചേരാനല്ലൂരിൽ നിന്ന് അമേരിക്കയിലെ ടെക് ലോകത്തേക്ക്; പിന്നെ 30,000 കിലോമീറ്റർ സൈക്കിൾ യാത്ര, പ്രചോദനമായി നിക്സൺ സേവ്യറുടെ ജീവിതകഥ