'ഒക്ടോബർ ഏഴിന് ജൂതകേന്ദ്രത്തിൽ കൂട്ടക്കൊലക്ക് പദ്ധതിയിട്ടു'; പാക് പൗരനെ അമേരിക്കക്ക് കൈമാറി കാനഡ

Published : Jun 11, 2025, 11:55 AM ISTUpdated : Jun 11, 2025, 11:57 AM IST
Muhammad Shahzeb Khan

Synopsis

ഒക്ടോബർ 7-ന് ബ്രൂക്ലിനിലെ ജൂത കേന്ദ്രത്തിൽ ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്) പിന്തുണച്ച് കൂട്ട വെടിവയ്പ്പ് നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി ക്രിമിനൽ പരാതിയിൽ പറയുന്നു.

ഒട്ടാവ: ന്യൂയോർക്ക് നഗരത്തിലെ ജൂത കേന്ദ്രത്തില്‍ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി പാകിസ്ഥാൻ പൗരനെ കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് നാടുകടത്തിയതായി നീതിന്യായ വകുപ്പ് അറിയിച്ചു. എഫ്ബിഐ മേധാവി കാഷ് പട്ടേലും വിവരം സ്ഥിരീകരിച്ചു.  ഷഹസീബ് ജാദൂൺ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹസേബ് ഖാൻ (20) എന്ന യുവാവിനെ സെപ്റ്റംബറിലാണ് കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2023-ൽ ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തിന്റെ വാർഷികമായ ഒക്ടോബർ 7-ന് ബ്രൂക്ലിനിലെ ജൂത കേന്ദ്രത്തിൽ ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്) പിന്തുണച്ച് കൂട്ട വെടിവയ്പ്പ് നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി ക്രിമിനൽ പരാതിയിൽ പറയുന്നു. 

ഐഎസിനെ പിന്തുണച്ച്, ജൂത സമൂഹത്തിലെ പരമാവധി അംഗങ്ങളെ കൊല്ലാൻ പദ്ധതിയിട്ടുവെന്ന് യുഎസ് അറ്റോർണി ജെയ് ക്ലേട്ടൺ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഗൂഢാലോചനക്കാരുമായുള്ള സംഭാഷണങ്ങളിൽ യുവാവ് തന്റെ പദ്ധതികൾ വെളിപ്പെടുത്തിയതായി നീതിന്യായ വകുപ്പ് പറഞ്ഞു. യുഎസ്-കാനഡ അതിർത്തിയിൽ നിന്ന് ഏകദേശം 12 മൈൽ (19 കിലോമീറ്റർ) അകലെയുള്ള ഓംസ്‌ടൗൺ മുനിസിപ്പാലിറ്റിയിൽ വെച്ചാണ് കനേഡിയൻ അധികൃതർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. വിദേശ ഭീകര സംഘടനയ്ക്ക് പിന്തുണയും വിഭവങ്ങളും നൽകാൻ ശ്രമിച്ചതിനും ഭീകരപ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചതിനുമാണ് ഖാനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാം.

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം