
ലിമ: പെറുവിന്റെ പുതിയ ഇടക്കാല പ്രസിഡന്റായി ഫ്രാൻസിസ്കോ സഗസ്തി അധികാരമേറ്റു. ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന മൂന്നാമത്തയാളാണ് ഇദ്ദേഹം. എഴുപത്തിയാറ് വയസുകാരനാണ്. മുൻ ഇടക്കാല പ്രസിഡന്റ് മാനുവൽ മെറിനോ ഞായറാഴ്ച രാജിവെച്ചിരുന്നു. അടുത്ത വർഷം ഏപ്രിലിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പു വരെയാണ് ഇടക്കാല പ്രസിഡന്റിന്റെ കാലാവധി.
അഴിമതി ആരോപണങ്ങൾ ഉയർന്നതിനേത്തുടർന്ന് പ്രസിഡന്റായിരുന്ന മാർട്ടിൻ വിസാരയെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്തിരുന്നു. ഇദ്ദേഹത്തിനെതിരെ രാജ്യ വ്യാപക പ്രക്ഷോഭങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇംപീച്ച്മെന്റ്. വിസ്കാരയെ പുറത്താക്കുന്നതിനെതിരേ വോട്ടുചെയ്ത ഒരേയൊരു രാഷ്ട്രീയപ്പാർട്ടിയുടെ അംഗമാണ് ഇൻഡസ്ട്രിയൽ എൻജിനിയർകൂടിയായ സഗാസ്തി.
വിസ്കാരയുടെ ഇംപീച്ച്മെന്റ് രാജ്യത്ത് പരക്കെ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതിഷേധക്കാരും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർ മരിക്കുകയും ചെയ്തു. വിസാരെക്കു പിന്നാലെ ഇടക്കാല പ്രസിഡന്റായി അധികാരമേറ്റ മാനുവൽ മൊറീനോ അഞ്ചു ദിവസത്തിനു ശേഷം ഞായറാഴ്ച രാജിവയ്ക്കുകയായിരുന്നു.സഗസ്തിയുടെ നിയമനം പ്രതിഷേധങ്ങളെ തണുപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam