ഒറ്റയടിക്ക് പെട്രോളിന് കൂടിയത് 18 രൂപ; രണ്ടാഴ്ചത്തേക്ക് സ്കൂൾ അടച്ചു, സർക്കാർ ഓഫീസുകളിൽ അടക്കം നിയന്ത്രണവുമായി പാകിസ്ഥാൻ

Published : Mar 10, 2026, 03:00 AM IST
Pakistan Petrol Prices

Synopsis

പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് എണ്ണവില കുതിച്ചുയർന്നതോടെ പാകിസ്ഥാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ധനം ലാഭിക്കുന്നതിന്റെ ഭാഗമായി സ്കൂളുകൾക്ക് അവധി നൽകുകയും സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇന്ധനവില ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നു.

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നതോടെ കടുത്ത നിയന്ത്രണങ്ങളുമായി പാകിസ്ഥാൻ സർക്കാർ. രാജ്യത്ത് രണ്ടാഴ്ചത്തേക്ക് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ഇന്ധനം ലാഭിക്കുന്നതിനായി സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ നാലായി ചുരുക്കി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ക്ലാസുകൾ ഉടനടി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാനും സർക്കാർ തീരുമാനിച്ചു.

കഴിഞ്ഞ ശനിയാഴ്ച പെട്രോൾ വിലയിൽ ലിറ്ററിന് 55 പാകിസ്ഥാൻ രൂപയുടെ (ഏകദേശം 18 ഇന്ത്യൻ രൂപ) ചരിത്രപരമായ വർദ്ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ അടിയന്തര നടപടികൾ. അത്യാവശ്യ സേവനങ്ങളൊഴികെയുള്ള സർക്കാർ വകുപ്പുകളിൽ 50 ശതമാനം ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' അനുവദിച്ചു. കൂടാതെ, അടുത്ത രണ്ട് മാസത്തേക്ക് സർക്കാർ വകുപ്പുകൾക്കുള്ള ഇന്ധന വിഹിതത്തിൽ 50 ശതമാനം കുറവ് വരുത്താനും തീരുമാനമായിട്ടുണ്ട്.

അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷം മൂലം ഹോർമുസ് കടലിടുക്കിലുണ്ടായ തടസങ്ങളാണ് പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലാക്കിയത്. എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലെത്തിയതും വിതരണ ശൃംഖലയിലെ പാളിച്ചകളും രാജ്യത്തെ നിശ്ചലമാക്കുന്ന അവസ്ഥയിലാണെന്ന് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇന്ധനവില ഇനിയും വർദ്ധിക്കാനിടയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാനാണ് ഭരണകൂടത്തിന്റെ നിർദ്ദേശം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര, ഹോട്ടലുകൾ അടച്ചിടുമെന്ന് മുന്നറിയിപ്പ് ; എല്‍പിജി ബുക്കിംഗ് നിയന്ത്രണവുമായി സ‍ര്‍ക്കാർ
അവസരം പരമാവധി മുതലാക്കണമെന്ന് പുടിന്‍റെ ആഹ്വാനം, വിശ്വസ്തരായ പങ്കാളികൾക്കുള്ള സന്ദേശം; ഇറാന് ഒപ്പമുണ്ടെന്നും പ്രഖ്യാപനം