അമേരിക്കയിൽ പ്രകൃതിവാതക പൈപ്പ്ലൈൻ ചോർന്ന് വൻ പൊട്ടിത്തെറി, ഫ്ലാറ്റ് കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു; അഞ്ച് പേർക്ക് ഗുരുതര പരിക്ക്

Published : May 29, 2026, 12:48 PM IST
Blast

Synopsis

അമേരിക്കയിലെ ടെക്‌സസിലുള്ള ഡാളസിലെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ വാതക ചോർച്ചയെ തുടർന്നുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. നിർമ്മാണ പ്രവർത്തനത്തിനിടെ പ്രകൃതിവാതക പൈപ്പ്‌ലൈൻ തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ കെട്ടിടം പൂർണ്ണമായും തകരുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തെ ഡാളസിലുള്ള അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ ശക്തമായ സ്‌ഫോടനത്തിലും തീപിടുത്തത്തിലും ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. വാതക ചോർച്ചയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വാതകം ചോർന്ന വിവരം അറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. ഫ്ലാറ്റ് കെട്ടിടത്തിന് അടുത്ത് നടന്ന നിർമ്മാണ പ്രവർത്തനത്തിനിടെ പ്രകൃതിവാതക പൈപ്പ്‌ലൈൻ തകരാറിലായതാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ടവരിൽ രണ്ട് പേർ സ്ത്രീകളാണെന്ന് ഡാളസ് ഫയർ-റെസ്ക്യൂ വിഭാഗം സ്ഥിരീകരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്‌ഫോടനത്തെ തുടർന്ന് രണ്ട് നിലകളുള്ള അപ്പാർട്ട്‌മെന്റ് സമുച്ചയം പൂർണ്ണമായും തകർന്നു. വൻതോതിൽ തീ പടർന്നു. കിലോമീറ്ററുകൾ അകലെയുള്ള വീടുകൾ വരെ സ്ഫോടനത്തിന്റെ ആഘാതത്തിൽ കുലുങ്ങിയതായും റിപ്പോർട്ടുകളുണ്ട്. 120-ഓളം അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. ഡ്രോണുകളും പ്രത്യേക സെർച്ച് ടീമുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.

സുരക്ഷ മുൻനിർത്തി സമീപത്തെ മറ്റ് കെട്ടിടങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ചു. ഗ്യാസ് വിതരണ കമ്പനിയായ 'അറ്റ്‌മോസ് എനർജി' പ്രദേശത്തെ വാതക ബന്ധം പൂർണ്ണമായും വിച്ഛേദിച്ചു. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് സംഭവസ്ഥലത്തേക്ക് പ്രത്യേക സംഘത്തെ അയച്ചു. ഗ്യാസ് പൈപ്പ്‌ലൈൻ തകർന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എബോള വൈറസ് വ്യാപനം; യാത്രക്കാർക്ക് അടിയന്തര നിർദ്ദേശം പുറപ്പെടുവിച്ച് എയർലൈൻ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എമിറേറ്റ്സ്
സുഹൃത്തിന്‍റെ ഫ്ലാറ്റിൽ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒമ്പതാം നിലയിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം