ഇന്ത്യ-മലേഷ്യ ബന്ധം കൂടുതൽ ആഴത്തിലാകും, 10 നിർണായക കരാറുകളിൽ ഒപ്പുവച്ച് പ്രധാനമന്ത്രി മോദി; 'ആസിയാൻ കരാറിൽ പുനഃപരിശോധന വേഗത്തിലാക്കണം'

Published : Feb 08, 2026, 05:38 PM IST
PM Modi and Anwar Ibrahim

Synopsis

പ്രധാനമന്ത്രി മോദിയുടെ മലേഷ്യൻ സന്ദർശന വേളയിൽ, മലേഷ്യൻ പ്രധാനമന്ത്രിയുമായി 10 നിർണായക കരാറുകളിൽ ഒപ്പുവച്ചു. ഭീകരവാദത്തിനെതിരെ ഒരുമിച്ചുനിൽക്കാനും ഇന്ത്യ - ആസിയാൻ വ്യാപാര കരാറിന്‍റെ പുനഃപരിശോധന വേഗത്തിലാക്കാനും ഇരു നേതാക്കളും തീരുമാനിച്ചു

ഇന്ത്യ - ആസിയാൻ കരാറിന്‍റെ പുനഃപരിശോധന വേഗത്തിൽ പൂർത്തിയാക്കണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്‍റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കും മലേഷ്യയ്ക്കും ഇടയിലെ സഹകരണം ശക്തമാക്കാൻ പത്ത് നിർണായകത കരാറുകൾ സന്ദർശനവേളയിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. ഇന്നലെ മലേഷ്യൻ പ്രധാനമന്ത്രി വിമാനത്താവളത്തിൽ നേരിട്ടെത്തി നരേന്ദ്ര മോദിയെ സ്വീകരിച്ചിരുന്നു. പിന്നീട് മോദിക്ക് മലേഷ്യയുടെ ആചാരപരമായ വരവേൽപ്പും നൽകി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ ഓഫീസിലായിരുന്നു ആചാരപരമായ വരവേൽപ്പ്. ഇതിനിടെ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിൽ ഇന്ത്യ - യു എസ് വ്യാപാര കരാറും നരേന്ദ്ര മോദി പരാമർശിച്ചു. ഇന്ത്യൻ സമൂഹം മോദിക്ക് നൽകിയ സ്വീകരണത്തിലും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പങ്കെടുത്തു. 

വിശദവിവരങ്ങൾ

യു പി എ ഭരണകാലത്തുണ്ടാക്കിയ ആസിയാൻ കരാർ കേരളത്തിലടക്കം വലിയ എതിർപ്പിന് ഇടയാക്കിയിരുന്നു. ഇന്ത്യ - ചൈന ബന്ധം വഷളായതിന് ശേഷമാണ് ആസിയാൻ കരാറും ഇന്ത്യ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. കരാർ പുതുക്കുന്നത് കഴിഞ്ഞ വർഷം ഡിസംബറിൽ പുർത്തിയാക്കാനിരുന്നെങ്കിലും ഇത് അഞ്ചോ ആറോ മാസം കൂടി നീളും എന്നാണ് സൂചന. അമേരിക്കയുമായി അടക്കം വ്യാപാര കരാർ ഒപ്പു വച്ച സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കൂടി ഗുണം ചെയ്യുന്ന രീതിയിൽ ആസിയാൻ കരാർ പൊളിച്ചെഴുതാനാണ് ശ്രമം. ഈ വർഷം തന്നെ കരാർ പുതുക്കും എന്ന സൂചനയാണ് പ്രധാനമന്ത്രി ഇന്ന് നൽകിയത്. ഇന്ത്യയിൽ ഭീകരവാദ കേസ് നേരിടുന്ന സാക്കിർ നായിക്കിനെ കൈമാറാനുള്ള അപേക്ഷ ഇതുവരെ മലേഷ്യ അംഗീകരിച്ചിട്ടില്ല. അതിനാൽ ഭീകരവാദത്തെ എല്ലാ രീതിയിലും ഒന്നിച്ചു ചേർക്കുമെന്ന് ഇന്ത്യ - മലേഷ്യ സംയുക്ത പ്രസ്താവനയിൽ എഴുതി ചേർക്കാനായത് നേട്ടമായി. തമിഴ് സിനിമയുടെ പ്രോത്സാഹനം അടക്കമുള്ള വിഷയങ്ങളിലാണ് രണ്ട് രാജ്യങ്ങളും കരാർ ഒപ്പുവച്ചത്. മലേഷ്യയിലെ മുപ്പത് ലക്ഷം ഇന്ത്യക്കാരിൽ പകുതിയോളം തമിഴ് വംശജരാണ്. മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി ഇന്ത്യ തുറക്കും. ഇന്നലെ ഇന്ത്യൻ സമൂഹം മോദിക്കു നൽകിയ സ്വീകരണത്തിലും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ വർഷങ്ങളിൽ ശക്തമായെന്നും, ഇനിയും ശക്തമാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോകത്തിന്‍റെ നെറുകയിൽ ഒരു ഇന്ത്യൻ അധ്യാപിക! ചേരികളിൽ അക്ഷര വെളിച്ചമെത്തിച്ച റൂബിൾ നാഗിക്ക് 9 കോടി രൂപയുടെ ഗ്ലോബൽ ടീച്ചർ പ്രൈസ്
ഗൽവാൻ സംഘർഷത്തിന് പിന്നാലെ ചൈന നിര്‍ണായകവും അപകടകരവുമായ കാര്യം ചെയ്തു, ആരോപണവുമായി അമേരിക്ക