റഷ്യയിലെ ലാബിൽ യുവഗവേഷകയുടെ മരണം: ന്യൂമോണിക് പ്ലേഗ് മരണകാരണം? അതിവേഗം പടരാൻ സാധ്യതയെന്ന് അമേരിക്ക

Published : Oct 06, 2026, 09:28 PM IST
Darya Shipilova

Synopsis

റഷ്യയിലെ ഇർകുട്സ്ക് പ്ലേഗ് ഗവേഷണ കേന്ദ്രത്തിൽ യുവ ശാസ്ത്രജ്ഞ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ലോകരാഷ്ട്രങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. ലാബിലെ പിഴവിനെ തുടർന്ന് ന്യൂമോണിക് പ്ലേഗ് ബാധിച്ചാണ് മരണമെന്നാണ് സംശയിക്കുന്നത്. എന്നാൽ പ്രതിരോധ മരുന്നുകൾ ലഭ്യമായതിനാൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

മോസ്കോ: റഷ്യയിലെ സൈബീരിയയിലുള്ള ഇർകുട്സ്ക് പ്ലേഗ് ഗവേഷണ കേന്ദ്രത്തിലെ 28-കാരിയായ ശാസ്ത്രജ്ഞ ദാര്യ ഷിപിലോവ മരണപ്പെട്ട സംഭവത്തിൽ നിഗൂഢത തുടരുന്നു. ഗവേഷകയുടെ മരണം ന്യൂമോണിക് പ്ലേഗ് ബാധിച്ചാണെന്ന സംശയത്തെ തുടർന്ന് ലോകരാഷ്ട്രങ്ങൾ ആശങ്കയിലാണ്. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവിച്ചു.

മരിച്ച ഗവേഷകയ്ക്ക് ശ്വാസകോശത്തിൽ നീർവീക്കവും ന്യൂമോണിയയും ബാധിച്ചെന്നാണ് റഷ്യൻ ആരോഗ്യ ഏജൻസിയായ 'റോസ്പോട്രെബ്നാഡ്സോർ' പുറത്തുവിട്ടത്. എന്നാൽ ലാബിൽ നടന്ന പരീക്ഷണത്തിലെ പിഴവിനെ തുടർന്ന് പ്ലേഗ് ബാക്ടീരിയ ശരീരത്തിനുള്ളിൽ കടന്നാണ് മരണം സംഭവിച്ചതെന്നാണ് റഷ്യൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗവേഷണ കേന്ദ്രവും ഇവർ ചികിത്സയിലായിരുന്ന ആശുപത്രിയും ഉൾപ്പെടെ പൂട്ടിയിടുകയും ഇരുനൂറോളം പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

റഷ്യ വിഷയത്തിൽ സുതാര്യമായി വിവരങ്ങൾ പുറത്തുവിടണമെന്ന് മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. പ്ലേഗ് ബാധയാണ് മരണകാരണമെങ്കിൽ അത് അതിവേഗം പടരാൻ സാധ്യതയുണ്ടെന്ന് യു.എസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. റഷ്യക്ക് ആവശ്യമായ എല്ലാ സഹായങ്ങളും അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പ്രെസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ആഗോളതലത്തിലോ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലോ ആരോഗ്യ ഭീഷണി വളരെ കുറവാണെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. പ്രതിരോധ മരുന്നുകളും ആന്റിബയോട്ടിക്കുകളും ലഭ്യമായതിനാൽ ഇതിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നും ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരിങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം, ജീവനക്കാരെ കാണാതായി, തെരച്ചിൽ ഊർജ്ജിതം
മാർക്ക് കാർണിയുടെ നയങ്ങൾക്ക് വെല്ലുവിളി, ക്യുബെകിൽ വിഘനവാദികൾക്ക് വൻ വിജയം