കരിങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം, ജീവനക്കാരെ കാണാതായി, തെരച്ചിൽ ഊർജ്ജിതം

Published : Oct 06, 2026, 05:27 PM IST
Alfa watan ship attacked in black sea

Synopsis

കിഴക്കൻ ബൾഗേറിയയിലെ തീരദേശ പട്ടണമായ ബയാലയിൽ നിന്ന് ഏകദേശം 112 കിലോമീറ്റർ അകലെ വച്ചാണ് ആകാശത്തുനിന്നും കടൽമാർഗ്ഗവുമുള്ള ഡ്രോൺ ആക്രമണം നടന്നത്

സോഫിയ: കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. കപ്പൽ മുങ്ങി, ജീവനക്കാരെ കാണാതായി. നാറ്റോ സഖ്യ രാജ്യമായ ബൾഗേറിയൻ തീരത്തിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഈ ആക്രമണമെന്നാണ് ബൾഗേറിയൻ പ്രധാനമന്ത്രി റുമെൻ രാദേവ് വിശദമാക്കിയത്. എന്നാൽ ആക്രമണത്തിന് പിന്നിലെന്നതിൽ ഇനിയും വ്യക്തതയില്ല. കിഴക്കൻ ബൾഗേറിയയിലെ തീരദേശ പട്ടണമായ ബയാലയിൽ നിന്ന് ഏകദേശം 112 കിലോമീറ്റർ അകലെ വച്ചാണ് ആകാശത്തുനിന്നും കടൽമാർഗ്ഗവുമുള്ള ഡ്രോൺ ആക്രമണം നടന്നത്. യുക്രെയ്നുമായി യുദ്ധം തുടരുന്ന റഷ്യ നടത്തുന്ന ഹൈബ്രിഡ് ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചു വരുന്നതിനിടെയാണ് നിലവിലെ ആക്രമണം. ബൾഗേറിയൻ കടൽ അതിർത്തിക്കുള്ളിൽ നടക്കുന്ന ആദ്യത്തെ ഇത്തരം ആക്രമണമാണിതെന്ന് ഷിപ്പിംഗ് കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആക്രമണത്തിൽ രണ്ട് കപ്പലുകൾക്ക് പരിക്കേറ്റതായി പ്രധാനമന്ത്രി രാദേവ് ടെലിവിഷൻ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നേരിട്ട കപ്പലുകളിലൊന്നിൽ ധാന്യങ്ങളായിരുന്നു കൊണ്ടുപോയിരുന്നത്. ഈ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്താൻ സാധിച്ചതായാണ് അധികൃതർ വിശദമാക്കുന്നത്. അതിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ആക്രമണത്തിൽ മുങ്ങിപ്പോയ ടോഗോയുടെ പതാകയേന്തിയ രണ്ടാമത്തെ കപ്പലിൽ ഉണ്ടായിരുന്ന ചരക്ക് എന്താണെന്ന സ്ഥിരീകരിച്ചിട്ടില്ല. കാണാതായ ജീവനക്കാർക്കായുള്ള തിരച്ചിലും പരിസ്ഥിതി ഭീഷണിയുണ്ടാക്കുന്ന തരത്തിൽ ഇന്ധന ചോർച്ചയോ മറ്റോ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും അധികൃതർ പരിശോധിച്ചുവരികയാണ്. പ്രാഥമിക വിവരങ്ങളും വിലയിരുത്തലുകളും അനുസരിച്ച് ആക്രമണത്തിന് പിന്നിൽ റഷ്യ ആയിരിക്കാനാണ് സാധ്യതയെന്നാണ് മാരിടൈം സെക്യൂരിറ്റി കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.

സംഭവത്തെക്കുറിച്ച് റഷ്യ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. അടിയന്തര സന്ദേശങ്ങൾ അയച്ചതായി റിപ്പോർട്ട് ബ്രിട്ടീഷ് മാരിടൈം റിസ്ക് മാനേജ്മെന്റ് ഗ്രൂപ്പായ വാൻഗാർഡ് വിശദമാക്കുന്നത് അനുസരിച്ച് ടോഗോയുടെ പതാകയേന്തിയ അൽഫ വട്ടാൻ, പലാവുവിന്റെ പതാകയേന്തിയ ഏബിൾ എന്നീ ചരക്കുകപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് കപ്പലുകളും ആക്രമണ സമയത്ത് അടിയന്തര സഹായ സന്ദേശങ്ങൾ അയച്ചിരുന്നതായും, ഡ്രോൺ ആക്രമണത്തിലാണ് കപ്പലുകൾക്ക് തകരാർ സംഭവിച്ചതെന്ന് ബൾഗേറിയൻ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചതായും വാൻഗാർഡ് റിപ്പോർട്ടിൽ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാർക്ക് കാർണിയുടെ നയങ്ങൾക്ക് വെല്ലുവിളി, ക്യുബെകിൽ വിഘനവാദികൾക്ക് വൻ വിജയം
സൗദിയിലെ ജിസാൻ, നജ്റാൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്