മാർക്ക് കാർണിയുടെ നയങ്ങൾക്ക് വെല്ലുവിളി, ക്യുബെകിൽ വിഘനവാദികൾക്ക് വൻ വിജയം

Published : Oct 06, 2026, 04:30 PM IST
quebec

Synopsis

ഫ്രഞ്ച് സംസാരിക്കുന്ന പ്രവിശ്യയായ ക്യുബെകിൽ വിഘടനവാദം മുന്നോട്ട് വയ്ക്കുന്ന പാർട്ടിക്ക് വൻ വിജയം നേടിയത്. 60 സീറ്റുകളാണ് ക്യുബെക്വാ നേടിയത്.

ഒന്റാരിയോ: ക്യുബെക്കിൽ നടന്ന തിരഞ്ഞെടുപ്പിൽ വിഘടനവാദി പാർട്ടിയായ പാർട്ടി ക്യുബെക്വായ്ക്ക് വൻ വിജയം നേടി. കാനഡയിലെ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ദേശീയ ഐക്യ ആഹ്വാനങ്ങൾക്കും നയങ്ങൾക്കും വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് ഫ്രഞ്ച് സംസാരിക്കുന്ന പ്രവിശ്യയായ ക്യുബെകിൽ വിഘടനവാദം മുന്നോട്ട് വയ്ക്കുന്ന പാർട്ടിക്ക് വൻ വിജയം നേടിയത്. 60 സീറ്റുകളാണ് ക്യുബെക്വാ നേടിയത്. 127 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 4 സീറ്റിനാണ് ക്യുബെക്വാ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായത്. കാനഡയിൽ നിന്ന് വേർപിരിയുന്നതിനെക്കുറിച്ച് വോട്ടെടുപ്പ് നടത്തുമെന്ന വാഗ്ദാനത്തോടെയാണ് ക്യുബെക്വാ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ അന്തിമ ഫലങ്ങൾ പുറത്തുവരുമ്പോൾ പ്രവിശ്യാ ഭരണത്തിൽ കേവലഭൂരിപക്ഷം നേടാൻ വിഘടനവാദികൾക്ക് സാധിച്ചിട്ടില്ല. ഇത് ഫെഡറൽ വിഭാഗത്തിന് ചെറിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും, നിലവിലെ അമേരിക്കൻ വ്യാപാര യുദ്ധവും ട്രംപിന്റെ ഭീഷണികളും കാരണം കാനഡ നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ ഈ വിജയം രാജ്യത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്.

കാനഡയുടെ സാമ്പത്തിക അടിത്തറയായ എണ്ണ ഉൽപ്പാദന പ്രവിശ്യയായ അൽബെർട്ട രാജ്യത്തുനിന്ന് വേർപിരിയുന്നതിനുള്ള നടപടികൾ ആരംഭിക്കണമോ എന്ന കാര്യത്തിൽ വോട്ടെടുപ്പ് നടത്താൻ ഒരുങ്ങുന്നതിന് രണ്ട് ആഴ്ച മുമ്പാണ് ക്യുബെക്കിലെ ഈ ഫലം വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ ആകെ വോട്ടിന്റെ ഏകദേശം 30 ശതമാനം മാത്രമാണ് വിഘടനവാദികൾക്ക് ലഭിച്ചതെങ്കിലും, ഫെഡറലിസ്റ്റ് കക്ഷികൾക്കിടയിൽ വോട്ടുകൾ ഭിന്നിച്ചുപോയതാണ് പാർട്ടി ക്യുബെക്വായുടെ വിജയത്തിലേക്ക് വഴിവെച്ചത്. കാനഡയിൽ നിന്ന് വേർപിരിയുന്നതിനെക്കുറിച്ചുള്ള റഫറണ്ടത്തെ പലരും പിന്തുണയ്ക്കുന്നുണ്ട്. വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി മാർക്ക് കാർണി പോൾ സെന്റ്-പിയറി പ്ലാമൻഡനെ അഭിനന്ദനം അറിയിച്ചു. ശക്തമായ ഒരു ക്യുബെക് കെട്ടിപ്പടുക്കുന്നത് ശക്തമായ കാനഡ എന്ന ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. നിലവിൽ ക്യുബെക്കിൽ പ്രധാനമന്ത്രി കാർണിക്ക് വലിയ ജനപ്രീതിയുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധങ്ങൾക്കെതിരെ കാനഡക്കാർ കടുത്ത അമർഷത്തിലാണെങ്കിലും, ഈ തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രിയുടെ ട്രംപ് വിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയായി വിലയിരുത്തപ്പെടുന്നില്ല. പതിറ്റാണ്ടുകളായി പ്രതിപക്ഷത്തിരുന്ന പാർട്ടി ക്യുബെക്വായുടെ ഈ തിരിച്ചുവരവിന് കാരണം, ജനങ്ങൾ നേരിടുന്ന വിലക്കയറ്റവും രാജ്യത്ത് ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഫ്രഞ്ച് ഭാഷ സംരക്ഷിക്കാനുള്ള തീവ്രമായ ആഗ്രഹവുമാണ്.

ക്യുബെക്കിലെ ജനങ്ങളിൽ ഏകദേശം 30 ശതമാനം പേർ മാത്രമാണ് നിലവിൽ പൂർണ്ണ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നത് എന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.മുമ്പ് രണ്ട് തവണ ക്യുബെക്കിൽ കാനഡയിൽ നിന്ന് വേർപിരിയുന്നതിനായി വോട്ടെടുപ്പ് നടന്നിട്ടുണ്ട്. 1980ൽ നടന്ന വോട്ടെടുപ്പിൽ ഫെഡറലിസ്റ്റുകൾ എളുപ്പത്തിൽ വിജയിച്ചെങ്കിലും, 1995ൽ നടന്ന രണ്ടാം വോട്ടെടുപ്പിൽ വെറും 50.58 ശതമാനം വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് ക്യുബെക് കാനഡയിൽ തുടരാൻ തീരുമാനിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലെ ജിസാൻ, നജ്റാൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
ഒടുവിൽ മക്കാ കരാർ യാഥാർഥ്യമായി; സൗദിക്കൊപ്പം അണിനിരന്ന് തുർക്കിയും പാകിസ്ഥാനും, ഹൂത്തികൾക്കെതിരെ യുദ്ധം ​ഗതിമാറി