അണുവായുധങ്ങളുയർത്തിയുള്ള ഭരണം അവസാനിപ്പിക്കാൻ രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്ത് പോപ്പ് ഫ്രാൻസിസ്

Published : Nov 24, 2019, 12:54 PM IST
അണുവായുധങ്ങളുയർത്തിയുള്ള ഭരണം അവസാനിപ്പിക്കാൻ രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്ത് പോപ്പ് ഫ്രാൻസിസ്

Synopsis

അണുവായുധങ്ങൾ മനുഷ്യരാശിയുടെ സുരക്ഷ ഇല്ലാതാക്കിയെന്നും അഭിവൃദ്ധിക്കുള്ള സമ്പത്ത് പാഴാക്കുന്നതായും പാപ്പ പറഞ്ഞു

ജപ്പാൻ: അണുവായുധങ്ങൾ ഉയർത്തിക്കാണിച്ചുളള രാഷ്ട്രഭരണം അവസാനിപ്പിക്കാൻ രാഷ്ട്രത്തലവൻമാരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. മൂന്നു ദിവസത്തെ ജപ്പാൻ സന്ദർശനത്തിനെത്തിയതായിരുന്നു പാപ്പ. നാ​ഗസാക്കിയിലും ഹിരോഷിമയിലും അണുവായുധ വിരുദ്ധ സന്ദേശം എത്തിക്കുക എന്നതാണ് പാപ്പയുടെ സന്ദർശന ലക്ഷ്യം. ലോകരാജ്യങ്ങളിൽ അണുവായുധം മൂലം കഷ്ടതയനുഭവിക്കുന്ന ന​ഗരങ്ങളിൽ പാപ്പ സന്ദർശനം നടത്തും.

സഹജീവികൾക്ക് മേൽ പ്രയോ​ഗിച്ച മനുഷ്യഭീകരതയുടെ അടയാളമാണ് നാ​ഗസാക്കി. അണുവായുധങ്ങൾ മനുഷ്യരാശിയുടെ സുരക്ഷ ഇല്ലാതാക്കിയെന്നും അഭിവൃദ്ധിക്കുള്ള സമ്പത്ത് പാഴാക്കുന്നതായും പാപ്പ പറഞ്ഞു. നാ​ഗസാക്കിയിലെ സ്മാരകങ്ങളിൽ പുഷ്പചക്രമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. ജപ്പാനിലെ ടോക്കിയോ, നാ​ഗസാക്കി, ഹിരോഷിമ എന്നിവിടങ്ങളിലാണ് പാപ്പ സന്ദർശനം നടത്തുന്നത്. 

PREV
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്