
ന്യൂയോർക്ക്: അനധികൃതമായി തോക്ക് കൈയ്യിൽ വച്ചതടക്കമുള്ള കേസുകളിൽ മകൻ ഹണ്ടർ ബൈഡന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ മാപ്പ് നൽകി. അമേരിക്കൻ നീതി ന്യായ വ്യവസ്ഥയിൽ കുറ്റവാളികൾക്ക് മാപ്പ് നൽകി നിയമനടപടികളിൽ നിന്ന് മോചിപ്പിക്കാൻ കഴിയുന്ന പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ബൈഡൻ പടിയിറങ്ങും മുന്നേ മകന് മാപ്പ് നൽകിയത്. മകനെതിരായ കേസുകളിൽ പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നൽകില്ലെന്ന് ഇത്രയും കാലം ആവർത്തിച്ച് പറഞ്ഞിരുന്ന ബൈഡൻ ഒടുവിൽ നിലപാട് മാറ്റുകയായിരുന്നു.
തന്‍റെ മകനാണെന്ന കാരണത്താൽ ഹണ്ടർ ബൈഡൻ വേട്ടയാടപ്പെടുകയായിരുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പ്രസിഡന്‍റിന്‍റെ ഈ നീക്കം. തോക്ക് കേസിന് പുറമേ നികുതി വെട്ടിപ്പ് കേസുകളിലും ഹണ്ടർ പ്രതിയായിരുന്നു. പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് ബൈഡൻ മാപ്പ് നൽകിയതോടെ ഹണ്ടർ ബൈഡന് കേസുകളിൽ നിന്ന് മോചനം ലഭിക്കും.
അതേസമയം മകനെതിരായ കേസുകളിൽ പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നൽകില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരുന്ന ബൈഡന്റെ നയം മാറ്റത്തിനെതിരെ രൂക്ഷ വിമർശനമാണ് റിപ്പബ്ലിക്കൻ പാർട്ടിയും അനുയായികളും ഉയർത്തുന്നത്. നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ബൈഡന്റെ നീക്കത്തെ ശക്തമായി എതിർത്തു. 2021 ജനുവരിയിൽ ക്യാപിറ്റൽ ഹില്ലിൽ അതിക്രമം നടത്തിയവർക്കും മാപ്പ് നൽകുമോ എന്നാണ് ട്രംപിന്റെ ചോദ്യം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ അമേരിക്കയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത തായ്വാനുമായി 385 മില്യണ്‍ ഡോളറിന്‍റെ (3200 കോടിയിലേറെ) ആയുധ കരാറിൽ യു എസ് ഒപ്പിട്ടു എന്നതാണ്. ചൈനയുമായി നിരന്തരം തുടരുന്ന തര്‍ക്കത്തിനിടെയാണ് ആയുധ സംഭരണത്തിനുള്ള തായ്വാന്‍ തീരുമാനം. പുതിയ കരാറിലൂടെ ഭീഷണികള്‍ നേരിടാന്‍ തായ്വാന്‍ പര്യാപ്തമാകുമെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 385 ദശലക്ഷം ഡോളറിന്റെ മൂല്യത്തിലുള്ള എഫ് -16 യുദ്ധവിമാനങ്ങൾക്കും റഡാറുകൾക്കുമായി ആവശ്യമുള്ള സപെയർ ഭാഗങ്ങൾ തായ്വാനിലേക്ക് വിറ്റഴിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. തായ്‌വാൻ പ്രസിഡന്റ് ലൈ ചിംഗ്-ടെയുടെ പസഫിക് സന്ദർശനത്തിന് മുന്നേയാണ് അമേരിക്കയുമായുള്ള കരാറിൽ തീരുമാനമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam