വ്യവസായികളുമായി മോദിയുടെ കൂടിക്കാഴ്ച ഇന്ന്; 45 അമേരിക്കൻ കമ്പനികൾ പങ്കെടുക്കും

By Web TeamFirst Published Sep 25, 2019, 1:26 PM IST
Highlights

മൈക്രോസോഫ്റ്റ്, ഗൂഗിൾ, ജിഇ, പെപ്സി, കൊക്കക്കോള, മാസ്റ്റർകാർഡ്, വാൾമാർട്ട് തുടങ്ങി 45 കമ്പനികളുടെ മേധാവികളുമായാണ് മോദി കൂടിക്കാഴ്ച നടത്തുക. 

വാഷിങ്ടൺ: അമേരിക്കയിലെ പ്രമുഖ വ്യവസായികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യയിൽ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ജിഇ, പെപ്സി, കൊക്കക്കോള, മാസ്റ്റർകാർഡ്, വാൾമാർട്ട് തുടങ്ങി 45 കമ്പനികളുടെ മേധാവികളുമായാണ് മോദി കൂടിക്കാഴ്ച നടത്തുക. ബെൽജിയം, അർമേനിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരെയും മോദി കാണും.

ഭീകരവാദവും സാമ്പത്തിക അസമത്വവും സമൂഹങ്ങൾക്ക് വൻ ഭീഷണിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിൽ യുഎന്നിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിൽ ആൻഡ് മെലിൻഡ് ഗേറ്റ്സ് ഫൗണ്ടേഷൻറെ ഗോൾകീപ്പേഴ്സ് ഗ്ളോബൽ ഗോൾസ് അവാർഡ് ബിൽ ഗേറ്റ്സ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.

click me!