
ന്യൂയോർക്ക്: ദേഷ്യമോ പിരിമുറക്കമോ ഉണ്ടാകുമ്പോൾ ഇടിക്കാനൊരു പഞ്ചിങ് ബാഗ് കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടില്ലേ?. നമ്മുടെ ദേഷ്യവും പിരിമുറക്കവും സ്ട്രെസ്സുമെല്ലാം ആ പഞ്ചിങ് ബാഗിൽ ഇടിച്ച് തീർക്കാനായെങ്കിൽ എത്രത്തോളം ആശ്വാസം കിട്ടുമായിരുന്നു, അല്ലേ?. അത്തരത്തിൽ ആളുകൾക്ക് ആശ്വാസം പകരുന്ന ഒരു വാർത്തയാണ് ന്യൂയോർക്കിൽനിന്ന് പുറത്ത് വരുന്നത്.
ആളുകൾക്ക് ഇടിച്ച് നിരപ്പാക്കാനായി തെരുവോരങ്ങളിൽ പഞ്ചിങ് ബാഗ് സ്ഥാപിച്ചിരിക്കുകയാണ് യുഎസ് ഡിസൈൻ സ്റ്റുഡിയോ. മൻഹട്ടൻ തെരുവിലെ താമസക്കാർക്കായി ഡോൺഡ് അറ്റാക്ക് ദിസ് ഈസ് ദ റോങ് വെ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഡിസൈൻ സ്റ്റുഡിയോ പഞ്ചിങ് ബാഗ് സ്ഥാപിച്ചത്.
ജോലി സ്ഥലങ്ങളിൽ ഉൾപ്പെടെ നമ്മൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ഇടിച്ച് തീർക്കുന്നതിനായാണ് നഗരത്തിൽ പഞ്ചിങ് ബാഗുകൾ സ്ഥാപിച്ചതെന്ന് സംഘടന വ്യക്തമാക്കി. പഞ്ചിങ് ബാഗുകളിൽ ഇടിക്കുമ്പോൾ ആളുകളുടെ വികാരങ്ങൾക്ക് ഒരുപരിധിവരെ ശമനമുണ്ടാകുമെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam