ഇറാനെ സഹായിക്കാൻ പുടിൻ നേരിട്ട് ഇറങ്ങുന്നു, അമേരിക്കൻ നീക്കങ്ങൾ ചോർത്തി അറിയിക്കുന്നതായി റിപ്പോർട്ട്; ഉപരോധ നീക്കത്തിന് വിമർശനം

Published : Apr 13, 2026, 05:45 PM IST
putin trump

Synopsis

ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ തീരുമാനത്തെ റഷ്യ രൂക്ഷമായി വിമർശിച്ചു. ഇത് ആഗോള സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് വ്യക്തമാക്കിയ റഷ്യ, സംഘർഷം ലഘൂകരിക്കാൻ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും അറിയിച്ചു. അതേസമയം, ഇറാന് രഹസ്യാന്വേഷണ വിവരങ്ങളും ഡ്രോൺ സാങ്കേതികവിദ്യയും റഷ്യ കൈമാറുന്നുണ്ടെന്ന റിപ്പോർട്ടുകൾ ആശങ്ക വർദ്ധിപ്പിക്കുന്നു.

മോസ്കോ: ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് റഷ്യ. അമേരിക്കയുടെ ഇത്തരം ഏകപക്ഷീയമായ നടപടികൾ അന്താരാഷ്ട്ര വിപണിയെയും ആഗോള സാമ്പത്തിക മേഖലയെയും അങ്ങേയറ്റം ദോഷകരമായി ബാധിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉപരോധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ എങ്കിലും, നിലവിലെ സാഹചര്യം അനിശ്ചിതത്വത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇറാന്‍റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇറാന്‍റെ യുറേനിയം ഏറ്റെടുക്കാമെന്ന റഷ്യയുടെ വാഗ്ദാനം അദ്ദേഹം വീണ്ടും ആവർത്തിച്ചു. നേരത്തെ ഈ വാഗ്ദാനം മുന്നോട്ട് വെച്ചിരുന്നെങ്കിലും അത് സ്വീകരിക്കപ്പെട്ടില്ലെന്നും എന്നാൽ ഇപ്പോഴും സഹായം നൽകാൻ റഷ്യ സന്നദ്ധമാണെന്നും പെസ്കോവ് അറിയിച്ചു. മേഖലയിലെ സമാധാന ശ്രമങ്ങൾക്കായി ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ നിരന്തരം ചർച്ചകൾ നടത്തിവരികയാണ്. സംഘർഷം ലഘൂകരിക്കുന്നതിന് മധ്യസ്ഥനായി പ്രവർത്തിക്കാൻ റഷ്യ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അതേസമയം, യുദ്ധം ആരംഭിച്ചത് മുതൽ ഇറാൻ സൈന്യത്തിന് ആവശ്യമായ രഹസ്യാന്വേഷണ വിവരങ്ങൾ റഷ്യ കൈമാറുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അമേരിക്കൻ സൈന്യത്തിന്‍റെ നീക്കങ്ങളെക്കുറിച്ചും യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള വിവരങ്ങൾ റഷ്യ ഇറാനെ അറിയിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിച്ച അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യകളും റഷ്യ ഇറാൻ സൈന്യത്തിന് ലഭ്യമാക്കുന്നുണ്ട്. നയതന്ത്ര തലത്തിൽ സമാധാനത്തിന് ശ്രമിക്കുമ്പോഴും സൈനിക തലത്തിൽ ഇറാന് റഷ്യ നൽകുന്ന പിന്തുണ അമേരിക്കയെയും സഖ്യകക്ഷികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുവൈത്തിൽ സംഘടിച്ചത് 400ലേറെ തൊഴിലാളികൾ; കടുത്ത നടപടിയുമായി അധികൃതർ, കാരണമായത് തൊഴിലുടമയുമായുള്ള തർക്കം
'അവ‍ർ അങ്ങനെ ചെയ്യില്ല, ചെയ്താൽ ഇരട്ടി തീരുവ'; ചൈനക്ക് ട്രംപിന്‍റെ ഭീഷണി, ഇറാന് സഹായം നൽകിയാൽ 50 ശതമാനം തീരുവ ചുമത്തും