കടലിലുണ്ടായ സൈനിക നടപടിക്കിടെ ദാരുണമായ സംഭവം, സ്ഫോടക അവശിഷ്ടം ദേഹത്തു പതിച്ചു, ചെറുബോട്ടിൽ കടലിൽ പോയ ഖത്തർ പൗരന് ജീവൻ നഷ്ടമായി

Published : Jun 28, 2026, 11:35 PM IST
qatar man dies after explosive debris strikes boat at sea

Synopsis

ചെറുബോട്ടിൽ കടലിൽ പോയ ഖത്തർ പൗരൻ സ്ഫോടക അവശിഷ്ടം ദേഹത്തു പതിച്ചു കൊല്ലപ്പെട്ടു

ദോഹ: ചെറുബോട്ടിൽ കടലിൽ പോയ ഖത്തർ പൗരൻ സ്ഫോടക അവശിഷ്ടം ദേഹത്തു പതിച്ചു കൊല്ലപ്പെട്ടു. ഒരു അറബ് പൗരന് പരിക്കേറ്റു. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കടലിലുണ്ടായ സൈനിക നടപടിക്കിടെയാണ് സംഭവമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. 27ന് വൈകീട്ട് കടലിൽ പോയ ബോട്ട് നിശ്ചിത സമയം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണവും നിയമനടപടികളും ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം ഹോർമൂസിലെ സംഭവവികാസങ്ങളുമായോ, ഇറാന്റെ ആക്രമണം പ്രതിരോക്കുന്ന സംഭവവുമായോ ഇതിന് ബന്ധമുണ്ടോ എന്നത് വ്യക്തമാക്കിയിട്ടില്ല.

അന്വേഷണം ഊർജ്ജിതമാക്കി

പ്രദേശത്തുണ്ടായ സൈനിക നീക്കങ്ങളെത്തുടർന്നുണ്ടായ സ്ഫോടകാവശിഷ്ടങ്ങൾ ശരീരത്തിൽ പതിച്ചാണ് ഖത്തർ പൗരൻ മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പരിക്കേറ്റ അറബ് സ്വദേശിയെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കൃത്യമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അന്തരിച്ച ഖത്തർ പൗരന്റെ കുടുംബത്തെ മന്ത്രാലയം അനുശോചനം അറിയിച്ചു.

എന്നാൽ, ഈ അപകടം ഹോർമൂസ് കടലിടുക്കിലെ നിലവിലെ സംഘർഷങ്ങളുമായോ അതോ മറ്റ് ഏതെങ്കിലും പ്രത്യേക സൈനിക നീക്കങ്ങളുമായോ ബന്ധപ്പെട്ടതാണോ എന്ന കാര്യത്തിൽ മന്ത്രാലയം ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഏത് രാജ്യത്തിന്റെയോ വിഭാഗത്തിന്റെയോ സൈനിക നടപടിക്കിടെയാണ് അപകടമുണ്ടായതെന്നും വ്യക്തമല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയെ സഹായിക്കുന്ന ഗൾഫ് അയൽരാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ
സൗദിയിൽ വൻ ആകാശദുരന്തം; അരാംകോ കമ്പനിയുടെ ഹെലികോപ്റ്റർ തകർന്നുവീണു; 14 സൗദി പൗരന്മാർക്ക് ദാരുണാന്ത്യം