
ടോക്യോ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ക്വാഡ് ഉച്ചകോടി ഇന്ന് ജപ്പാനിൽ നടക്കും. ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികളും, യുക്രെയ്ന്‍ വിഷയവും ടോക്ക്യോയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ചര്‍ച്ചയാകും. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനിസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് ടോക്യോയിലേക്ക് പുറപ്പെടും മുന്‍പ് മോദി വ്യക്തമാക്കിയിരുന്നു. ആഗോള വിഷയങ്ങളില്‍ ഓസ്ട്രേലിയും ജപ്പാനുമായി കൂടുതല്‍ സഹകരണ കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആഗോളവെല്ലുവിളികൾ ഇന്ത്യ ധൈര്യപൂർവം നേരിടുന്നു, ഇന്ത്യൻ ജനാധിപത്യം മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നു: ജപ്പാനിൽ മോദി
അതേസമയം ഇന്നലെ ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തിരുന്നു. ആഗോള വെല്ലുവിളികളെ ഇന്ത്യ ധൈര്യപൂർവം നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ പറഞ്ഞു. ജനാധിപത്യം ഇന്ത്യയിൽ കൂടുതൽ ശക്തമാകുന്നു. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാർ നിലവിലുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും രേഖപ്പെടുത്തുന്നത് റെക്കോർഡ് പോളിംഗ് ശതമാനമാണ്. ഇന്ത്യൻ ജനാധിപത്യം മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വികസന യാത്രയിലെ നല്ല പങ്കാളിയാണ് ജപ്പാൻ. ബുദ്ധിസം ഇന്ത്യയേയും ജപ്പാനെയും ബന്ധിപ്പിക്കുന്നു. തീവ്രവാദം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെ ഒന്നിച്ച് നേരിടുന്നു. കൊവിഡിൽ ലോകം പകച്ചപ്പോൾ ഇന്ത്യ ഉണർന്ന് പ്രവർത്തിച്ചു. മറ്റ് രാഷ്ട്രങ്ങളിലേക്ക് മരുന്നും, വാക്സീനും അയച്ച് സഹായിച്ചു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ആശാ വർക്കർമാരെ ലോകാരോഗ്യ സംഘടന ആദരിച്ചത്. ആശാവർക്കർമാർക്ക് ആദരമർപ്പിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
അതേസമയം മോദി ജപ്പാനിലെ വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൊച്ചി ലക്ഷദ്വീപ്, ചെന്നെ ആന്‍ഡമാന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ പദ്ധതികള്‍ ചൂണ്ടിക്കാട്ടി ഇന്ത്യക്ക് നല്‍കിയ മികച്ച സേവനങ്ങളില്‍ നിപ്പണ്‍ ഇല്ടക്രിക് കമ്പനി ചെയര്‍മാനെ പ്രധാനമന്ത്രി അഭിനന്ദനമറിച്ചു. സാഹചര്യമൊരുങ്ങിയാല്‍ 5 ജി സേവനങ്ങളടക്കം ഇന്ത്യക്ക് ലഭ്യമാക്കുമെന്ന് എ ന്‍ഇ സി ചെര്‍മാന്‍ ഡോ നൊബുഹീറോ എന്‍ഡോ പറഞ്ഞു. ഇന്ത്യയെ ശാക്തീകരിക്കാനുള്ള മോദിയുടെ ശ്രമങ്ങള്‍ക്ക് ജപ്പാനിലെ കമ്പനികള്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് സുസുക്കി ചെയര്‍മാന്‍ ടൊഷീരോ സുസിക്കി വ്യക്തമാക്കി. കമ്പനി മേധാവികളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഊഷ്മളമായിരുന്നുവെന്ന് വിദേശ കാര്യമന്ത്രാലയം പിന്നീട് പ്രതികരിച്ചു. ടോക്കിയോയിലെ നാല്‍പതിനായിരത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നാളെ നടക്കുന്ന ക്വാഡ് ഉച്ചകോടി വേദിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി യുക്രെയ്നടക്കമുള്ള വിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തും. ജപ്പാന്‍ പ്രധാനമന്ത്രിയെ ഇന്ന് കണ്ട ജോ ബൈഡന്‍ കൊവിഡ് പ്രതിരോധത്തിലടക്കം ഇരു രാജ്യങ്ങളും ഒന്നിച്ച് നീങ്ങാമെന്ന് വ്യക്തമാക്കി.
ഇന്തോ പസഫിക് മേഖല സംരക്ഷിക്കപ്പെടണമെന്നും സാമ്പത്തിക വളർച്ചക്ക് ജപ്പാൻ ഒഴിച്ചുകൂടാനാത്ത പങ്കാളിയാണെന്നും നരേന്ദ്ര മോദി ജപ്പാനിൽ പറഞ്ഞു. സാമ്പത്തിക സഹകരണം കൂടുതൽ മെച്ചപ്പെടണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജപ്പാനിലെത്തിയ പ്രധാനമന്ത്രിക്കൊപ്പം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും പങ്കെടുത്തു. ഇന്തോ പസഫിക് സാമ്പത്തിക ചട്ടക്കൂട് നേതാക്കൾ പുറത്തിറക്കി. സംയുക്ത വ്യാപാര കരാർ ജോ ബൈഡൻ മുന്നോട്ടുവെച്ചു. ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ചക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൂടുതല്‍ നിക്ഷേപത്തിനും വാണിജ്യാവസരങ്ങള്‍ക്കും ജപ്പാന്‍ കമ്പനികളെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു.