സൗദിയിലെ ജിസാൻ, നജ്റാൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

Published : Oct 06, 2026, 03:24 PM IST
saudi flag

Synopsis

സൗദിയിലെ ജിസാൻ, നജ്റാൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം. മൂന്ന് പേർക്ക് പരിക്ക്. ആക്രമണത്തെ തുടർന്ന് എമർജൻസി റെസ്പോൺസ് ടീമുകളും സുരക്ഷാ സേനയും ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

റിയാദ്: സൗദി അറേബ്യയിലെ ജിസാൻ കിംഗ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നജ്റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ തിങ്കളാഴ്ച വൈകുന്നേരം ആക്രമണം ഉണ്ടായതായി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് നിസ്സാര പരിക്കേൽക്കുകയും നേരിയ തോതിൽ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ആക്രമണത്തെ തുടർന്ന് എമർജൻസി റെസ്പോൺസ് ടീമുകളും സുരക്ഷാ സേനയും ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി ആവശ്യമായ വൈദ്യസഹായം നൽകിയതായി അധികൃതർ വ്യക്തമാക്കി. ആക്രമണത്തിലുണ്ടായ നഷ്ടങ്ങൾ വിലയിരുത്തി വരികയാണ്. യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ സിവില്‍ ഏവിയേഷൻ മേഖലയുടെ സുരക്ഷിതത്വം നിലനിർത്തുന്നതിനുമുള്ള കർശന മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒടുവിൽ മക്കാ കരാർ യാഥാർഥ്യമായി; സൗദിക്കൊപ്പം അണിനിരന്ന് തുർക്കിയും പാകിസ്ഥാനും, ഹൂത്തികൾക്കെതിരെ യുദ്ധം ​ഗതിമാറി
36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വായുമർദ്ദം കുറഞ്ഞു; എമർജൻസി കോഡ് അയച്ച് പൈലറ്റ്, വിമാനം അടിയന്തരമായി തിരിച്ചിറക്കി