ഇസ്രയേൽ രാഷ്‌ട്രീയത്തിൽ പുതിയ നീക്കങ്ങൾ; സഖ്യ ഉപാധിയില്ലാതെ തന്നെ ഐസൻകോട്ടിനെ പിന്തുണയ്ക്കാൻ അറബ് പാർട്ടി റആം, ലക്ഷ്യം നെതന്യാഹുവിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുക മാത്രം

Published : Nov 08, 2026, 09:30 PM IST
Israel Election

Synopsis

ഇസ്രയേലിൽ സഖ്യ ഉപാധികളില്ലാതെ ഐസൻകോട്ടിനെ പിന്തുണയ്ക്കാൻ അറബ് പാർട്ടിയായ റആം തയ്യാറെടുക്കുന്നു.

ഇസ്രയേലിൽ സഖ്യ ഉപാധിയില്ലാതെ തന്നെ ഐസൻകോട്ടിനെ പിന്തുണയ്ക്കാൻ അറബ് പാർട്ടിയായ റആം. സഖ്യമില്ലാതെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് സാധ്യത. ഇവരുടെ പിന്തുണ ലഭിച്ചാലും ഐസൻകോട്ടിന്‍റെ സഖ്യത്തിന് 56 സീറ്റുകളേ ലഭിക്കു. നെതന്യാഹുവിനെ എത്രയും വേഗം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുക എന്നതാണ് റആം പാർട്ടിയുടെ പ്രധാന ലക്ഷ്യം. ഔദ്യോഗിക സഖ്യ കരാറുകൾ പൂർത്തിയാകാൻ കാത്തുനിൽക്കാതെ ഐസൻകോട്ടിന് സർക്കാർ രൂപീകരിക്കാനും പാർലമെന്റിൽ (ക്നെസെറ്റ്) ഭൂരിപക്ഷം തെളിയിക്കാനും റആം പിന്തുണ നൽകും.

നെസറ്റിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 61 സീറ്റുകളാണ്. അറബ് പാർട്ടികളുടെ മറ്റൊരു സഖ്യമായ ജോയന്‍റ് ലിസ്റ്റ് പിന്തുണ അറിയിച്ചില്ല. ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന ഉപാധിയിൽ വിയോജിപ്പ് 8 സീറ്റുകളാണ് റആം പാർട്ടിയ്ക്കുള്ളത് ഇസ്രയേലിലെ അറബ് പൗരൻമാരെ പ്രതിനിധീകരിക്കുന്ന പാർട്ടികളിൽ മിതവാദികളാണ് റആം മൻസൂർ അബ്ബാസ് നയിക്കുന്ന ഇസ്ലാമിക പാർട്ടിയായ റ ആമിന് 8 സീറ്റുകളാണ് ഉള്ളത്. ഇസ്രയേലിലെ അറബ് പൗരൻമാരെ പ്രതിനിധീകരിക്കുന്ന പാർട്ടികളിൽ താരതമ്യേന മിതവാദികളാണ് റആം. ഇവരുടെ പിന്തുണ ലഭിച്ചാലും ഐസൻകോട്ടിന്‍റെ സഖ്യത്തിന് 56 സീറ്റുകളേ ഉണ്ടാകൂ. ഇസ്രയേലി നിയമനിർമാണ സഭയായ നെസറ്റിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 61 സീറ്റുകളാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ, ഈജിപ്തിൽ വൻ അപകടം, 4 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്, കൊല്ലപ്പെട്ടവരിൽ ലോക്കോ പൈലറ്റും
ചാരന്മാരെ വേണം! പരസ്യം നൽകി അർജന്‍റീന; 24 മണിക്കൂറിനുള്ളിൽ അപേക്ഷിച്ചത് 40,000 -ത്തിലേറെ പേർ!