മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ, ഈജിപ്തിൽ വൻ അപകടം, 4 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്, കൊല്ലപ്പെട്ടവരിൽ ലോക്കോ പൈലറ്റും

Published : Nov 08, 2026, 09:22 PM IST
train tragedy egypt

Synopsis

നാല് ബോഗികളാണ് കൂട്ടിയിടിയുടെ ആഘാതത്തിൽ പാളം തെറ്റിയത്. ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്

കെയ്റോ: ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നാല് മരണം.തെക്കൻ കെയ്റോയ്ക്ക് സമീപം ഗിസയിൽ വച്ചുണ്ടായ അപകടത്തിൽ 88 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. രണ്ട് പാസഞ്ചർ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാല് ബോഗികളാണ് കൂട്ടിയിടിയുടെ ആഘാതത്തിൽ പാളം തെറ്റിയത്. ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്. 150 ലേറെ പേർക്ക് സാരമായ പരിക്കേറ്റതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഫിർ അമർ, അൽ റാഖാ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായത്. ഗിസയിൽ നിന്ന് ഫായോമിലേക്ക് പോവുകയായിരുന്ന തഹ്യ മിർ ട്രെയിനും കെയ്റോയിൽ നിന്ന് അസ്വാനിലേക്ക് പോവുകയായിരുന്ന ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. കൊല്ലപ്പെട്ടവരിൽ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉൾപ്പെടെയുള്ളവരുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. രണ്ട് ആഴ്ച മുൻപാണ് രണ്ട് ഹൈ സ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ച് സ്പെയിനിൽ 64 പേർ കൊല്ലപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇസ്രയേൽ രാഷ്‌ട്രീയത്തിൽ പുതിയ നീക്കങ്ങൾ; സഖ്യ ഉപാധിയില്ലാതെ തന്നെ ഐസൻകോട്ടിനെ പിന്തുണയ്ക്കാൻ അറബ് പാർട്ടി റആം, ലക്ഷ്യം നെതന്യാഹുവിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുക മാത്രം
ചാരന്മാരെ വേണം! പരസ്യം നൽകി അർജന്‍റീന; 24 മണിക്കൂറിനുള്ളിൽ അപേക്ഷിച്ചത് 40,000 -ത്തിലേറെ പേർ!