ഗ്യാസ് പൈപ്പിടാനായി മണ്ണ് മാറ്റുമ്പോൾ പുറത്ത് വന്നത് 1000 വർഷം പഴക്കമുള്ള 'മമ്മി'

Published : Jun 24, 2025, 12:18 PM IST
pre-Hispanic burial that was found during an excavation to install a gas pipeline in Lima

Synopsis

10നും 15നും ഇടയിൽ പ്രായമുള്ള ആൺകുട്ടിയുടെ അസ്ഥികൂടമാണ് കണ്ടെത്തിയത്. തറ നിരപ്പിൽ നിന്ന് ഏറെ ആഴത്തിൽ അല്ലാതെയായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്

ലിമ: സ്വകാര്യ കമ്പനിക്കായി പൈപ്പിടുന്ന ജോലികൾക്കായി കുഴികൾ എടുത്തുകൊണ്ടിരുന്ന തൊഴിലാളികൾ കണ്ടെത്തിയത് പ്രീ ഹിസ്പാനിക് കാലഘട്ടത്തിൽ നിന്നുള്ള ശവകുടീരം. പെറുവിലെ ലിമയിലാണ് നി‍ർമ്മാണ തൊഴിലാളികൾ ആയിരം വർഷം പഴക്കമുള്ള 'മമ്മി' കണ്ടെത്തിയത്. തെക്കൻ അമേരിക്കയിൽ പ്രത്യേകിച്ച് പെറുവിലും ഇക്വഡോറിലും സാധാരണമായി കാണപ്പെടുന്ന മരമായ ഹുറാംഗോ മരത്തിന്റെ കാതലും ഇതിനടുത്ത് നിന്നായി കണ്ടെത്തിയിട്ടുണ്ട്.

10നും 15നും ഇടയിൽ പ്രായമുള്ള ആൺകുട്ടിയുടെ അസ്ഥികൂടമാണ് കണ്ടെത്തിയത്. തറ നിരപ്പിൽ നിന്ന് ഏറെ ആഴത്തിൽ അല്ലാതെയായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്. ആയിരം വർഷങ്ങൾക്ക് മുൻപുള്ള സംസ്കാര രീതിയിലാണ് അസ്ഥികൂടമുള്ളത്. കാലുകൾ ചമ്രം പടിഞ്ഞ നിലയിലും കൈകൾ ശരീരത്തിന് കുറുകെ വച്ച നിലയിലുമാണ് അസ്ഥികൂടം കണ്ടെത്തിയിട്ടുള്ളത്. അസ്ഥികൂടത്തിന് സമീപത്തായി ചുരയ്ക്കയും കണ്ടെത്തിയിട്ടുണ്ട്.

സെറാമിക് പ്ലേറ്റുകളും പാത്രങ്ങളും കുപ്പികളും മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന തരത്തിലുള്ള ജ്യാമിതി രൂപങ്ങളും ശവകുടീരത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 11ാം നൂറ്റാണ്ടിനും 15ാം നൂറ്റാണ്ടിനും ഇടയിൽ ലിമയിലുണ്ടായിരുന്ന ബാലന്റേതാണ് അസ്ഥികൂടമാണ് കണ്ടെത്തിയിട്ടുള്ളതെന്നാണ് പുരാവസ്തു വകുപ്പ് വിശദമാക്കുന്നത്. ലിമയുടെ വടക്കൻ മേഖലയായ പുന്റെ പിയെഡ്രയിലേക്ക് ഗ്യാസ് പൈപ്പ് ലൈനുകൾ സ്ഥാപിക്കാനായി കുഴിക്കുമ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്.

ഇരുണ്ട് തവിട്ട് നിറത്തിലുള്ള മുടിയിഴകളും ശവകുടീരത്തിൽ നിന്ന് കണ്ടെത്താനായിട്ടുണ്ട്. യൂറോപ്യൻ കോളനിവൽക്കരണത്തിൻ്റെ മുൻപുള്ള പ്രീ ഹിസ്പാനിസ് സംസ്കാര സ്ഥലമാണ് കണ്ടെത്തിയതെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. വിവിധ നിർമ്മാണ പദ്ധതികൾക്കായി മണ്ണ് കുഴിക്കുന്ന കമ്പനികൾ പുരാവസ്തു ഗവേഷകരെ ജോലിക്കാരെ നിയമിക്കണമെന്നാണ് പെറുവിലെ വ്യവസ്ഥ. പൈതൃകപരമായ മേഖലകളിൽ കേടുപാട് സംഭവിക്കാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ഇത്. ലിമയിൽ മാത്രം 500ഓളം പൈതൃക മേഖലകളാണ് ഉള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേട്ടം ആർക്ക്? തേയിലയിൽ അയയാതെ ഇന്ത്യ, അമേരിക്കൻ മദ്യത്തിന് തീരുവ കുറക്കും; ഇന്ത്യ- അമേരിക്ക സംയുക്ത പ്രസ്താവനയിലെ പ്രധാന ഭാഗങ്ങൾ
ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു, ത്രികക്ഷി കരാർ വേണമെന്ന് അമേരിക്ക; നിരുത്തരവാദപരമായ പരാമർശമെന്ന് ചൈന