
മോസ്കോ: ജർമനിയിലേക്കയക്കേണ്ടിയിരുന്ന മില്യൺ കണക്കിന് യൂറോയുടെ പ്രകൃതിവാതകം വെറുതെ കത്തിച്ചു കളഞ്ഞ് റഷ്യ. റഷ്യക്ക് നിലവിൽ ഈ ഇന്ധനം കയറ്റി അയക്കുന്നതിൽ ഉപരോധമുണ്ട്. അങ്ങനെ കെട്ടിക്കിടക്കുന്നതിൽ, ഏതാണ്ട് പത്തു മില്യൺ യൂറോ വിലവരുന്ന നാച്വറൽ ഗ്യാസാണ് പോർട്ടോവായയിലെ എൽഎൻജി ടെർമിനലിൽ റഷ്യ നിത്യേന കത്തിച്ചുകളയുന്നത്. ഇങ്ങനെ പാഴാവുന്നത് ദിവസേന 4.34 മില്യൺ ക്യൂബിക് മീറ്റർ ഇന്ധനമാണ്. യൂറോപ്പിലെ പ്രകൃതിവാതക വില ആകാശം മുട്ടി നിൽക്കെയാണ് റഷ്യയുടെ ഈ നടപടി എന്നത് ശ്രദ്ധേയമാണ്. ഈ തീനാളങ്ങളിൽ നിന്നുയരുന്ന കാർബൺ ഡയോക്സൈഡ് ആർട്ടിക്കിലെ മഞ്ഞുരുകൽ വേഗത്തിലാക്കും എന്ന ആശങ്കകളും പരിസ്ഥിതി പ്രവർത്തകരിൽ നിന്നുയരുന്നുണ്ട്. പ്രകൃതിവാതക പ്ലാന്റുകൾ ഒരിക്കൽ പ്രവർത്തനം നിർത്തിയാൽ അത് പുനരാരംഭിക്കാൻ പ്രയാസമാണ് എന്നതാണ് ഇങ്ങനെ ഫ്ളെയറുകളിലൂടെ പ്രകൃതിവാതകം കത്തിച്ചു കളയാൻ കാരണം എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സുരക്ഷയാണ് പ്രധാനം; കടുത്ത നടപടിയുമായി ഗൂഗിൾ, 2000 ആപ്പുകൾ ഇനി കാണില്ല
പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ പലര്‍ക്കും ഒരു ആശ്വാസമാണ് ഇന്ന്. എന്നാല്‍ ഇവയുടെ സുരക്ഷയെ പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഗൂഗിളും ആര്‍ ബി ഐയും ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. നിലവില്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തത് അതുകൊണ്ടാണ്. ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ നിന്ന് ഏകദേശം 2000 പേഴ്സണൽ ലോൺ ആപ്പുകളാണ് ഗൂഗിൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തത്. പണമിടപാട് വിഭാഗത്തിലുള്ള മൊത്തം ആപ്പുകളുടെ പകുതിയിലധികമാണ് നീക്കം ചെയ്തിരിക്കുന്ന ആപ്പുകളെന്ന് ഗൂഗിൾ പറഞ്ഞു.
2022 ന്‍റെ തുടക്കം മുതല്‍ ഗൂഗിള്‍ ഇത്തരത്തില്‍ ആപ്പുകള്‍ നീക്കം ചെയ്യുന്നുണ്ട്. പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ വഴി കടം വാങ്ങുന്നവര്‍ ഉപദ്രവിക്കൽ, ബ്ലാക്ക്‌മെയിലിങ്, കൊള്ളയടിക്കുന്ന തരത്തിലുള്ള പണമിടപാട് നടത്തല്‍ എന്നിവയ്ക്ക് ഇരയാകുന്നുണ്ട്. ഇതില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാനാണ് ഗൂഗിളിന്റെ നീക്കം. അനിയന്ത്രിതമായ വായ്പാ പ്രവർത്തനങ്ങൾ നിരോധിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്ന ശേഷമാണ് ഇന്ത്യയിൽ ലോൺ നൽകുന്ന ആപ്പുകളെ നീരിക്ഷിച്ച് ഗൂഗിള്‍ നടപടി എടുക്കാന്‍ തുടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam