ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രസിഡ‍ന്‍റ് പുടിന്‍: റഷ്യയില്‍ സര്‍ക്കാര്‍ രാജിവച്ചു

By Web TeamFirst Published Jan 15, 2020, 10:45 PM IST
Highlights

നിലവില്‍ റഷ്യയില്‍ പൂര്‍ണ അധികാരം പ്രസിഡന്റിനാണ്. എന്നാല്‍ പുതിയ ഭേദഗതികള്‍ വരുന്നതോടെ അധികാരം പ്രധാനമന്ത്രിക്കും പാര്‍ലമെന്‍റിനും കൈമാറും. 

മോസ്‌കോ: റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും അദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാരും രാജിവച്ചു. ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന പ്രസിഡന്‍റ് വ്ളാഡ്മിര്‍ പുടിന്‍റെ വാര്‍ഷിക പ്രസംഗത്തിലെ പ്രഖ്യാപനത്തിനു പിന്നാലെയാണ് പ്രധാനമന്ത്രിയും സര്‍ക്കാരും രാജിവെച്ചിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കുന്നതു വരെ കാവല്‍ സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ അദേഹം മന്ത്രിമാരോട് നിര്‍ദേശിക്കുകയും ചെയ്തു. 

നിലവില്‍ റഷ്യയില്‍ പൂര്‍ണ അധികാരം പ്രസിഡന്റിനാണ്. എന്നാല്‍ പുതിയ ഭേദഗതികള്‍ വരുന്നതോടെ അധികാരം പ്രധാനമന്ത്രിക്കും പാര്‍ലമെന്‍റിനും കൈമാറും. 2024 ല്‍ പുടിന്‍ വിരമിക്കുന്നതോടെ പ്രസിഡന്റിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്താനാണ് നീക്കം. മെദ്‌വദേവിനെ റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി എന്ന തസ്തിക സൃഷ്ടിച്ച് അവിടെ നിയമിക്കുമെന്നാണ് പുടിന്‍ അറിയിച്ചിരിക്കുന്നത്. 

രണ്ട് തവണ മാത്രമേ ഒരാള്‍ പ്രസിഡന്റ് ആവകാന്‍ സാധിക്കു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിതാകുന്ന ആള്‍ കര്‍ശനമായ പശ്ചാത്തല നിബന്ധനകള്‍ പാലിക്കണം. ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് പുടിന്‍ ഭരണഘടനയില്‍ വരുത്താന്‍ പോകുന്നത്. നിലവില്‍ നാലാം തവണയാണ് പുടിന്‍ പ്രസിഡന്റാകുന്നത്.

click me!