28 യാത്രക്കാരുമായി റഷ്യന്‍ വിമാനം തകര്‍ന്നു വീണു

By Web TeamFirst Published Jul 6, 2021, 4:45 PM IST
Highlights

അപകടത്തില്‍ എല്ലാവരും മരിച്ചെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. അന്റൊനോവ് എഎന്‍-26 എന്ന ഇരട്ട എന്‍ജിന്‍ വിമാനമാണ് തകര്‍ന്നുവീണത്. പ്രാദേശിക തലസ്ഥാനമായ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
 

മോസ്‌കോ: 28 യാത്രക്കാരുമായി റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നുവീണു. ഒരു കുട്ടിയടക്കം 22 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും പുറപ്പെട്ട വിമാനമാണ് റഷ്യയുടെ കിഴക്കേ അറ്റത്ത് തകര്‍ന്നുവീണതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ എല്ലാവരും മരിച്ചെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

അന്റൊനോവ് എഎന്‍-26 എന്ന ഇരട്ട എന്‍ജിന്‍ വിമാനമാണ് തകര്‍ന്നുവീണത്. പ്രാദേശിക തലസ്ഥാനമായ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. വിമാനം പുറപ്പെട്ട് കുറച്ച് സമയത്തിനകം വിമാനവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടിരുന്നു.

വിമാനം തകര്‍ന്നുവീണ പ്രദേശം കണ്ടെത്തിയെന്ന് റഷ്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. പലാന മേയര്‍ ഓള്‍ഗ മോഖിറെവയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വിമാനം കാണാതായ സമയം കാലാവസ്ഥ പ്രതികൂലമായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!