സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് സഖ്യസേന

Published : Sep 26, 2026, 10:48 AM IST
riyadh airport houthi ballistic missile attack saudi arabia (file photo)

Synopsis

സൗദി അറേബ്യയിലെ റിയാദ്, ഖമീസ് മുശൈത്ത് എന്നിവിടങ്ങളെ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ സഖ്യസേന തകർത്തു. ഇതിന് പിന്നാലെ സൗദി, പാകിസ്താൻ, തുർക്കി സൈനിക മേധാവികൾ അടിയന്തര യോഗം ചേർന്ന് പ്രതിരോധം ശക്തമാക്കാൻ തീരുമാനിച്ചു. ചെങ്കടലിലെ ഹൂതി ആക്രമണങ്ങൾ ആഗോള എണ്ണവിപണിയെയും ഗൾഫ് മേഖലയുടെ സുരക്ഷയെയും സാരമായി ബാധിച്ചിരിക്കുകയാണ്.

റിയാദ്: സൗദി അറേബ്യയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങൾ വീണ്ടും ശക്തമാകുന്നു. ദക്ഷിണ നഗരമായ ഖമീസ് മുശൈത്തും തലസ്ഥാനമായ റിയാദും ലക്ഷ്യമിട്ട് എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ഡ്രോണുകളും വെടിവെച്ചിട്ടതായി സൗദി സഖ്യസേന പ്രസ്താവനയിലൂടെ അറിയിച്ചു.

ഖമീസ് മുശൈത്ത്, അബഹ പ്രദേശങ്ങളിൽ സൗദി സിവിൽ ഡിഫൻസ് മുൻകൂട്ടി ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ, തുർക്കി സൈനിക മേധാവി എന്നിവർ റിയാദിൽ അടിയന്തര യോഗം ചേർന്നിരുന്നു. സൗദിക്കെതിരെയുള്ള ഏത് ആക്രമണവും തങ്ങൾക്കെതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന 'മക്ക സംയുക്ത പ്രതിരോധ കരാറിന്റെ' അടിസ്ഥാനത്തിൽ സംയുക്ത പ്രതിരോധ നടപടികൾ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി.

ചെങ്കടലിൽ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം സൗദി അറേബ്യൻ നഗരങ്ങൾ, എണ്ണ ശുദ്ധീകരണ ശാലകൾ, കപ്പലുകൾ എന്നിവയ്ക്ക് നേരെ ഹൂതികൾ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടതിന് പിന്നാലെ ചെങ്കടൽ വഴിയുള്ള വിതരണവും അപകടത്തിലായത് ആഗോള എണ്ണവിപണിയെ ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, പ്രവിശ്യയിൽ യുഎസ്-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഹൂതികളുടെ നിരന്തര ആക്രമണങ്ങൾ ഗൾഫ് മേഖലയിലുടനീളം വൻ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് മടി? ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദേശം യുഎസ് തള്ളി
‘ഭീകരരാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’; യുഎൻ പൊതുസഭയിൽ പൊട്ടിത്തെറിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, പാക്ക് മാധ്യമപ്രവർത്തകന് ചുട്ടമറുപടി