
വാഷിംഗ്ടൺ: ഇറാനെതിരെ തീരുമാനിച്ച ഏറ്റവും വലിയ ആക്രമണം നീട്ടിവെക്കുന്നതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ശക്തി പ്രയോഗിക്കാൻ സജ്ജമെന്നും, അതിവേഗം കരാറിലെത്തണമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ഹോർമൂസ് ഉടനെ തുറക്കണമെന്നാണ് ആദ്യ ഉപാധി.
ഈ വാരാന്ത്യത്തിൽ ഇറാന് മേൽ ഇതുവരെ കാണാത്ത ബോംബിങ് നടന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇറാനും മേഖലയിലെ മറ്റു രാഷ്ട്രങ്ങളും ആക്രമണം മാറ്റിവെക്കാൻ അഭ്യർത്ഥിച്ചുവെന്ന് കാട്ടിയാണ് തീരുമാനം നീട്ടിവെച്ചതായി ഡോണൾഡ് ട്രംപ് അറിയിച്ചത്. ഹോർമൂസ് അതിവേഗം തുറക്കണം, ആണവ ഭീഷണി അവസാനിപ്പിക്കണം, അതിവേഗം കരാറിലെത്തണം ഇവയാണ് ഉപാധികള്‍. പുതിയ സംഭവവികാസങ്ങൾക്ക് പിന്നാലെ ഇറാനുമായി പാകിസ്ഥാനും സൗദിയും തുർക്കിയും സംസാരിച്ചു. പുതിയ ആക്രമണങ്ങളുണ്ടായാലുള്ള ആശങ്ക സൗദി അമേരിക്കയുമായി സംസാരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷവും ഹൂത്തി സൗദി സംഘർഷവും ഇറാഖിലെ സംഘർഷങ്ങളും താരതമ്യേന ശമിച്ച നിലയിലാണ്. അതേസമയം, ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന നിലപാടിൽത്തന്നെയാണ് ഇറാൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam