റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; നിരവധി പേർക്ക് പരിക്ക്? സർവീസുകൾ നിർത്തിവച്ച് എയർലൈനുകൾ

Published : Oct 10, 2026, 11:36 PM IST
King Khalid Airport Riyadh attacked

Synopsis

സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ഉണ്ടായി. സുരക്ഷാ കാരണങ്ങളാൽ വിമാനങ്ങൾ വഴിതിരിച്ചുവിടുകയും അകാശ എയർ സർവീസുകൾ റദ്ദാക്കുകയും ചെയ്തു. അടിയന്തര സാഹചര്യം നേരിടാൻ ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം. വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായതായി സൗദി അറേബ്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരങ്ങൾ.

സുരക്ഷ മുൻനിർത്തി റിയാദിലേക്ക് എത്തിയ വിമാനങ്ങളിൽ പലതും ജിദ്ദ ഉൾപ്പെടെയുള്ള സമീപത്തെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെ യാത്രക്കാർ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് എത്തരുതെന്ന് വിവിധ രാജ്യങ്ങളും നയതന്ത്ര കാര്യാലയങ്ങളും ഔദ്യോഗിക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അകാശ എയർ സർവീസുകൾ ഒക്ടോബർ 13 വരെ റദ്ദാക്കി

സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അകാശ എയർ റിയാദിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഒക്ടോബർ 31 റദ്ദാക്കിയതായി അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സൗദിയിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ഫോടനം നടന്നുവെന്ന് അഭ്യൂഹം; റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്
പ്രവാസികളുടെ ഗൾഫ് യാത്രയ്ക്ക് ഇനി ചെലവേറും; മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും