ഇറാനിൽ കടുത്ത പ്രതിസന്ധി, ടെഹ്‌റാനിൽ അമ്ല മഴയെന്ന് റിപ്പോർട്ട്; എണ്ണ സംഭരണികൾക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ആരോഗ്യ ഭീഷണി

Published : Mar 12, 2026, 05:48 PM IST
tehran acid rain

Synopsis

ടെഹ്‌റാനിലെ എണ്ണ സംഭരണികൾക്ക് നേരെയുണ്ടായ ആക്രമണം നഗരത്തിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചു. ആക്രമണത്തെ തുടർന്നുണ്ടായ പുകപടലം അമ്ല മഴയ്ക്ക് കാരണമാവുകയും, ഇത് ജനങ്ങളിൽ ശ്വാസകോശ രോഗങ്ങൾ ഉൾപ്പെടെയുള്ള കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.

ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ രണ്ട് എണ്ണ സംഭരണികൾക്ക് നേരെ കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ ആക്രമണത്തെത്തുടർന്ന് നഗരത്തിൽ കടുത്ത പരിസ്ഥിതി-ആരോഗ്യ പ്രതിസന്ധി ഉടലെടുത്തതായി ഇറാൻ സർക്കാർ. ആക്രമണത്തിൽ എണ്ണ സംഭരണികൾ തകർന്നതിനെത്തുടർന്ന് നഗരത്തിന് മുകളിൽ കിലോമീറ്ററുകളോളം കനത്ത പുകപടലം രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ പെയ്ത മഴ അമ്ല മഴയായി (Acid Rain) മാറിയതായാണ് റിപ്പോർട്ടുകൾ.

അമ്ല മഴ പെയ്തതോടെ നഗരവാസികൾക്കിടയിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളിലും പ്രായമായവരിലുമാണ് ആഘാതം കൂടുതൽ. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ, കണ്ണിനും ചർമ്മത്തിനും ഉണ്ടാകുന്ന നീറ്റലും ചൊറിച്ചിലും എന്നിവ കാരണം നിരവധി ആളുകൾ ചികിത്സ തേടിയിട്ടുണ്ട്. അന്തരീക്ഷത്തിലെ മലിനീകരണം അപകടകരമായ നിലയിലായതിനാൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

എണ്ണ ശുദ്ധീകരണ ശാലകൾക്കും സംഭരണികൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇറാന്‍റെ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, ജനങ്ങളുടെ ജീവനെയും ഗുരുതരമായി ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ടെഹ്‌റാനിലെ അന്തരീക്ഷ വായുവിൽ സൾഫർ ഡയോക്സൈഡ് ഉൾപ്പെടെയുള്ള മാരകമായ വാതകങ്ങളുടെ അളവ് വർദ്ധിച്ചതായും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സംഘർഷ ഭീതിക്കിടെ ബഹ്റൈന്‍റെ സുപ്രധാന തീരുമാനം, നിറകയ്യടിയോടെ പ്രവാസ ലോകം, അസാധാരണ സാഹചര്യം മുൻനിർത്തി വിസ ഇളവുകൾ
അമേരിക്കയുടെ വിരട്ടൽ തള്ളി ശ്രീലങ്ക, വിട്ടുകൊടുക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല, കൊല്ലപ്പെട്ട 84 നാവികരുടെ മൃതദേഹങ്ങൾ ഇറാന് നൽകും