
ബാങ്കോക്ക് : തായ്‌ലൻഡിലെ കടൽത്തീരത്ത് അടിഞ്ഞ സെക്സ് ഡോൾ ഒരു സ്ത്രീ ശരീരമെന്ന് തെറ്റിദ്ധരിച്ച നാട്ടുകാർ പരിഭ്രാന്തരായി. ഓഗസ്റ്റ് 18-ന് കിഴക്കൻ തായ്‌ലൻഡിലെ ചോൻ ബുരി പ്രവിശ്യയിലെ ബാങ് സെയ്ൻ ബീച്ചിലാണ് പാവയെ കണ്ടത്. ശരീരത്തിന്റെ മുകൾഭാഗം ഷർട്ട് കൊണ്ട് മറച്ച നിലയിലായിരുന്നു പാവയുണ്ടായിരുന്നത്.
തീരത്ത് മൃതദേഹമാണ് അടിഞ്ഞതെന്ന് കരുതിയ നാട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചു. ഉടൻ തന്നെ പൊലീസും രക്ഷാപ്രവര്‍ത്തകരുമെത്തി. അബോധാവസ്ഥയിൽ നഗ്നയായിക്കിടക്കുന്ന സ്ത്രീയെ കണ്ടുവെന്നാണ് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതെന്ന് ബാംഗ് സാൻ ജില്ലാ പോലീസ് വക്താവ് പറഞ്ഞു.
പോലീസ് ദൂരെ നിന്ന് നിരീക്ഷിച്ചപ്പോൾ മൃതദേഹം ആണെന്ന് തോന്നി. എന്നിരുന്നാലും, അവർ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷം കാര്യങ്ങൾ തെളിഞ്ഞു. ഇതൊരു സെക്സ് ഡോൾ ആണെന്ന് തിരിച്ചറിഞ്ഞ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. റബ്ബര്‍ പാവയാണെന്നും അത് ഉപേക്ഷിക്കപ്പെട്ടതാകാം എന്നുമാണ് റിപ്പോർട്ട്. അതിന് തലയുണ്ടായിരുന്നില്ല. ഈ പാവയ്ക്ക് ഓൺലൈനിൽ 44000 ഓളം രൂപ വിലയുണ്ടെന്നും വക്താവ് അറിയിച്ചു.
പാവയെ പുഴയിലോ കനാലിലോ തള്ളിയ ശേഷം ബീച്ചിൽ ഒലിച്ചെത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. വിനോദസഞ്ചാരികൾക്കിടയിൽ അനാവശ്യ പരിഭ്രാന്തി തടയാൻ പാവയെ ബീച്ചിൽ നിന്ന് നീക്കം ചെയ്തതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. പാവയെ റെസ്‌ക്യൂ ടീമിന്റെ സ്‌റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഉടമയ്ക്ക് അത് അവിടെ നിന്ന് ശേഖരിക്കാമെന്നും പൊലീസ് അറിയിച്ചു.
Read More : രണ്ട് വർഷമായി പാവയുമായി പ്രണയം, ഏകാന്തത തോന്നാറേയില്ലെന്ന് യുവാവ്
Read More : കടലില്‍ സ്ത്രീയുടെ നഗ്നശരീരം, കഷ്ടപ്പെട്ട് രക്ഷപ്പെടുത്താനോടി, ചിരിച്ചുകൊണ്ട് തിരികെവന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam