താൻ മിമിക്കൊപ്പം വീഡിയോ ​ഗെയിമുകൾ കളിക്കാറുണ്ട്. അവൾ കൂടെയുള്ളത് തന്റെ മാനസികാരോ​ഗ്യം മെച്ചപ്പെടുത്തിയിട്ടുണ്ട് എന്ന് അലക്സാണ്ടർ പറയുന്നു. തന്റെ സുഹൃത്തുക്കളിൽ ഭൂരിഭാ​ഗവും തന്നെ ഉപേക്ഷിച്ചു പോയത് തനിക്ക് ഈ സെക്സ്ഡോളുമായുള്ള പ്രണയബന്ധം കാരണമാണ് എന്ന് അലക്സാണ്ടർ സംശയിക്കുന്നുണ്ട്. 

പലതരത്തിലുള്ള പ്രണയ(love)വും നാം കാണാറുണ്ട്. അതിൽ തന്നെ വിചിത്രം എന്ന് തോന്നാവുന്ന ചില പ്രണയങ്ങളും ഉണ്ടാവാറുണ്ട്. ഇവിടെ യുഎസ്സിൽ നിന്നുള്ള അലക്സാണ്ടർ സ്റ്റോക്സ്(Alexander Stokes) എന്ന യുവാവ് പൂർണ വലിപ്പത്തിലുള്ള മിമി(Mimi) എന്ന സിന്തറ്റിക് സെക്സ് ഡോളു(synthetic sex doll)മായിട്ടാണ് പ്രണയത്തിലായത്. കഴിഞ്ഞ രണ്ടുവർഷമായി അലക്സാണ്ടർ മിമിയുമായി പ്രണയത്തിലാണ്. അലക്സാണ്ടറിന്റെ ഈ ഡോൾ പ്രേമം കാരണം ഭൂരിഭാ​ഗം സുഹൃത്തുക്കളും അയാളെ ഉപേക്ഷിച്ച് പോയി. 

ഈ 37 -കാരൻ കോമിക് ബുക്ക് ആർട്ടിസ്റ്റ്, സ്റ്റോറി റൈറ്റർ, നടൻ, വോയ്സ് ആക്ടർ ഇവയൊക്കെയാണ്. ഇതിലെല്ലാം ഉപരിയായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും അലക്സാണ്ടറിന് നല്ല താൽപര്യമാണ്. മിമിയുള്ളത് സ്ഥിരമായി ഒരു ​ഗേൾഫ്രണ്ട് ഉള്ളത് പോലെ തന്നെയാണ് എന്ന് വീഡിയോകളിൽ അലക്സാണ്ടർ പറയുന്നു. യാഥാസ്ഥിതികരായ സമൂഹം തന്നെയും തന്റെ ​ഗേൾഫ്രണ്ടിനെയും കുറിച്ച് മുൻവിധികൾ വച്ച് പുലർത്താറുണ്ട് എന്നും താൻ ഒരു പാവയെ ഡേറ്റ് ചെയ്യുന്നതിനെ അവർ മോശമായി കാണുന്നു എന്നും അലക്സാണ്ടർ പറയുന്നു. 

View post on Instagram

താൻ മിമിക്കൊപ്പം വീഡിയോ ​ഗെയിമുകൾ കളിക്കാറുണ്ട്. അവൾ കൂടെയുള്ളത് തന്റെ മാനസികാരോ​ഗ്യം മെച്ചപ്പെടുത്തിയിട്ടുണ്ട് എന്ന് അലക്സാണ്ടർ പറയുന്നു. തന്റെ സുഹൃത്തുക്കളിൽ ഭൂരിഭാ​ഗവും തന്നെ ഉപേക്ഷിച്ചു പോയത് തനിക്ക് ഈ സെക്സ്ഡോളുമായുള്ള പ്രണയബന്ധം കാരണമാണ് എന്ന് അലക്സാണ്ടർ സംശയിക്കുന്നുണ്ട്. എന്നാൽ, അതൊന്നും താൻ ​ഗൗനിക്കുന്നില്ല. മിമിയുമായി തനിക്കുള്ളത് തികച്ചും ആരോ​ഗ്യകരമായ ബന്ധമാണ് എന്നാണ് അലക്സാണ്ടർ പറയുന്നത്. 

View post on Instagram

നേരത്തെ താൻ ഒരുപാട് കൂട്ടുകൂടി നടക്കുകയും പാർട്ടികളിലൊക്കെ പങ്കെടുക്കുകയും ചെയ്യുന്ന ആളായിരുന്നു. എന്നാൽ, താനിപ്പോൾ ശാന്തനാണ്, അതിന് നന്ദി പറയുന്നത് ഈ പാവ ​ഗേൾഫ്രണ്ടിനോടാണ് എന്നും അലക്സാണ്ടർ പറയുന്നു. മിമിക്കൊപ്പമുള്ള അനേകം ചിത്രങ്ങളും വീഡിയോകളും അലക്സാണ്ടർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.