ന്യൂയോർക്കിൽ വാക്കുതര്‍ക്കത്തിന് പിന്നാലെ വെടിവെപ്പ്: മൂന്നുപേർ കൊല്ലപ്പെട്ടു, 11 പേർക്ക് പരിക്ക്

Published : Aug 17, 2025, 06:34 PM IST
teacher shot dead in chapra bihar crime wave rising incident

Synopsis

ബ്രൂക്ക്ലിനിലെ ക്രൗൺ ഹൈറ്റ്സിലുള്ള 'ടേസ്റ്റ് ഓഫ് ദി സിറ്റി ലോഞ്ച്' എന്ന ക്ലബ്ബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്രൗൺ ഹൈറ്റ്സ് പ്രദേശത്തുള്ള 'ടേസ്റ്റ് ഓഫ് ദി സിറ്റി ലോഞ്ച്' എന്ന ക്ലബിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. എട്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 3:30-ന് ശേഷമാണ് സംഭവം. ഒരു തർക്കത്തെ തുടർന്ന് ഒന്നിലധികം തോക്കുകൾ ഉപയോഗിച്ച് അക്രമികൾ വെടിയുതിർത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവസ്ഥലത്ത് നിന്ന് കുറഞ്ഞത് 36 വെടിയുണ്ടയുടെ പുറന്തോടുകളും ഒരു തോക്കും കണ്ടെത്തിയതായി ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് കമ്മീഷണർ ജെസ്സിക്ക ടിഷ് മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച മൂന്ന് പേര്‍ 27-നും 61-നും ഇടയിൽ പ്രായമുള്ളവരാണ്. പരിക്കേറ്റ 11 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഈ വർഷം ന്യൂയോർക്ക് സിറ്റിയിൽ തോക്ക് അക്രമങ്ങൾ ഏറ്റവും കുറഞ്ഞ സമയത്താണ് ഇങ്ങനെയൊരു സംഭവം നടന്നത്. ഈ വെടിവെപ്പ് ഒരു ഒറ്റപ്പെട്ട സംഭവം ആണെന്ന് കമ്മീഷണർ ടിഷ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം