9 മാസത്തിനിടെ പാക് തടവറയിൽ മരിച്ചത് ആറ് ഇന്ത്യക്കാർ, ഇവരിൽ ശിക്ഷാകാലാവധി കഴിഞ്ഞവരും; ആശങ്കാജനകമെന്ന് ഇന്ത്യ

By Web TeamFirst Published Oct 7, 2022, 6:41 PM IST
Highlights

പാകിസ്ഥാനിൽ മരിക്കുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. പാകിസ്ഥാൻ കസ്റ്റഡിയിലിരിക്കെ കഴിഞ്ഞയിടെ മരിച്ച ആറിൽ അഞ്ച് പേരും മത്സ്യത്തൊഴിലാളികളാണ്. അവരുടെ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും പാകിസ്ഥാൻ അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയായിരുന്നു. 

ദില്ലി: ഒമ്പതു മാസത്തിനിടെ പാകിസ്ഥാനിൽ ആറ് ഇന്ത്യൻ തടവുകാർ മരിച്ചെന്ന് റിപ്പോർട്ട്. ഇക്കാര്യം ​ഗൗരവമുള്ളതാണെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാ​ഗ്ചി പറഞ്ഞു. മരിച്ചവരിൽ അഞ്ച് പേർ മത്സ്യത്തൊഴിലാളികളാണ്. സാഹചര്യം ആശങ്കാജനകമാണ്. മരിച്ച തടവുകാരെല്ലാം അവരുടെ ശിക്ഷാകാലാവധി പൂർത്തിയാക്കിയവരാണ്. രാജ്യത്തുള്ള ഇന്ത്യൻ തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പാകിസ്ഥാന്റെ കടമയാണെന്നും അരിന്ദം ബാ​ഗ്ചി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ആശങ്ക ഇസ്ലാമാബാദിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

പാകിസ്ഥാനിൽ മരിക്കുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. പാകിസ്ഥാൻ കസ്റ്റഡിയിലിരിക്കെ കഴിഞ്ഞയിടെ മരിച്ച ആറിൽ അഞ്ച് പേരും മത്സ്യത്തൊഴിലാളികളാണ്. അവരുടെ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും പാകിസ്ഥാൻ അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയായിരുന്നു. അരിന്ദം ബാ​ഗ്ചി മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യം ആശങ്കാജനകം തന്നെയാണ്. ഇസ്ലാമാബാദിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷണറോട് വിവരം ധരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പാകിസ്ഥാന്റെ കടമയല്ലേ എന്നും അരിന്ദം ബാ​ഗ്ചി പറഞ്ഞു. 

ആറ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതായി പാകിസ്ഥാൻ അവകാശപ്പെട്ടതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന വന്നിരിക്കുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിലെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ മുങ്ങിത്താഴുകയായിരുന്ന തൊഴിലാളികളെ രക്ഷിച്ചെന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്.  വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി പട്രോളിം​ഗ് നടത്തുന്നതിനിടെയാണ് തൊഴിലാളികൾ മുങ്ങിത്താഴുനന്ത് ശ്രദ്ധയിൽ പെട്ടതും രക്ഷിച്ചതുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. 

അതിനിടെ,  പുറങ്കടൽ വഴിയുള്ള അതിതീവ്ര ലഹരിക്കടത്തിന് പിന്നിൽ  പാകിസ്ഥാനിലെ മാഫിയയെന്ന് വിവരം പുറത്തുവന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നെത്തിച്ച ലഹരിമരുന്ന് കൊച്ചിയിലെ ഉൾക്കടലിൽ വച്ച് മറ്റൊരു സംഘത്തിന് കൈമാറുകയായിരുന്നു ലക്ഷ്യമെന്ന്  ഉരുവിൽ നിന്ന് പിടിയിലായവർ മൊഴി നൽകി. പ്രതികളെ നർകോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊച്ചി പുറങ്കടലിലെ ഉരുവിൽ നിന്ന് പിടിയിലായ ഇറാനിയൻ പൗരന്മാരെ ചോദ്യം ചെയ്തതിൽ നിന്നാണ് രാജ്യാന്തര ലഹരിക്കടത്തിന് പിന്നിലെ നിർണായക വിവരങ്ങൾ നർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ചത്.  

Read Also: ഡിവോഴ്സ് ആവശ്യപ്പെട്ടതിന് മകന്റെ ഭാര്യയെ കൊലപ്പെടുത്തി; ഇന്ത്യൻ വംശജൻ കാലിഫോർണിയയിൽ പിടിയിൽ

click me!