അ​മേ​രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് അറ് വയസുകാരനും സഹോദരിയുമടക്കം 7 പേ​ർക്ക് ദാരുണാന്ത്യം

Published : Sep 01, 2024, 10:19 AM IST
അ​മേ​രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് അറ് വയസുകാരനും സഹോദരിയുമടക്കം 7 പേ​ർക്ക് ദാരുണാന്ത്യം

Synopsis

ആ​റ് വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യും 16 വ​യ​സു​ള്ള സഹോദരിയുമാണ് ഗ്വാ​ട്ടി​മാ​ല​യി​ൽ നിന്നും അപകടത്തിൽ മരിച്ചവരെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ ആറ് വയസുകാരൻ ഉ​ൾ​പ്പ​ടെ 7 പേർക്ക് ദാരുണാന്ത്യം. മി​സി​സി​പ്പി​യി​ലെ വാ​റ​ൻ കൗ​ണ്ടി​യി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.  47 പേ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.  ആറു പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ വ​ച്ചു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​റ്റ് യാ​ത്ര​ക്കാ​ർ വിവിധ ആ​ശു​പ​ത്രി​കളി​ൽ‌ ചി​കി​ത്സ​യി​ലാ​ണ്. 

മ​രി​ച്ച​വ​രി​ൽ ര​ണ്ട് പേ​ർ ഗ്വാ​ട്ടി​മാ​ല​യി​ൽ നി​ന്നു​ള്ള രണ്ട് സഹോദരങ്ങളാണ്. ആ​റ് വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യും 16 വ​യ​സു​ള്ള സഹോദരിയുമാണ് ഗ്വാ​ട്ടി​മാ​ല​യി​ൽ നിന്നും അപകടത്തിൽ മരിച്ചവരെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മി​സി​സി​പ്പി ഹൈ​വേ പ​ട്രോ​ൾ സം​ഘം അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Read More : നേപ്പാളി വിദ്യാർത്ഥിനിയെ അപ്പാർട്മെന്‍റിൽ കയറി വെടിവെച്ച് കൊന്നു, പ്രതി ഇന്ത്യൻ വംശജൻ; സംഭവം അമേരിക്കയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അതിപ്പോഴും ഹിമാലയത്തിൽ എവിടെയോ ഉണ്ട്! 60 വർഷം മുമ്പ് സിഐഎ വിട്ടുപോയ ആണവ ഉപകരണം, അകത്ത് നാഗസാക്കിയയിൽ പ്രയോഗിച്ച പ്ലൂട്ടോണിയത്തിന്റെ മൂന്നിലൊന്ന്
സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ