
സിംഗപ്പൂർ സിറ്റി: പണം സമ്പാദിക്കാൻ വിചിത്രമെന്ന് തോന്നുന്ന രീതികള്‍ പിന്തുടരുന്നവരുണ്ട്. ഒരു സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ സ്വന്തം അധോവായു കുപ്പിയിലാക്കി വിറ്റാണ് പണം സമ്പാദിക്കുന്നത്. 25,000 രൂപയാണ് ഒരു കുപ്പിയുടെ വില. ഇതൊക്കെ ആര് വാങ്ങാൻ എന്ന് ചിന്തിക്കാൻ വരട്ടെ. യുവതി ഇതുവരെ വിൽക്കാന്‍ വെച്ച കുപ്പികളെല്ലാം ഇതിനകം വിറ്റുപോയിട്ടുണ്ട്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സിംഗപ്പൂർ സ്വദേശി ചെങ് വിങ് യീ ആണ് സ്വന്തം അധോവായു കുപ്പിയിലാക്കി വിൽക്കുന്നത്- 'നിങ്ങളുടെ പ്രിയപ്പെട്ട സ്ട്രീമർ കിയാരകിറ്റിയുടെ (സോഷ്യൽ മീഡിയയിലെ പേര്) മണം അറിയണ്ടേ? ഓരോ കുപ്പിയും കിയാര നിങ്ങൾക്കായി മാത്രമായി നിർമ്മിച്ചതാണ്. സ്നേഹത്തിന്‍റെ മുദ്രയുള്ളത്. കൂടുതൽ പണം ചെലവാക്കിയാൽ (50,000 രൂപ) നിങ്ങള്‍ക്കിഷ്ടമുള്ള മണം സ്വന്തമാക്കാം ' എന്നു പറഞ്ഞാണ് വിൽപ്പന. കുപ്പികൾ തയ്യാറാക്കാൻ സമയം വേണമെന്നും ചിലപ്പോള്‍ നേരത്തെ പറഞ്ഞ സമയം മാറിയേക്കാമെന്നും ഓർഡർ നൽകുന്നവരോട് ചെങ് വിങ് യീ പറയുന്നുണ്ട്.
ചെങ് വിങ് യീ അധോവായു മാത്രമല്ല വിൽക്കുന്നത്. ധരിച്ച അടിവസ്ത്രങ്ങളും കുളിച്ച വെള്ളവും വിൽക്കുന്നുണ്ട്. ചെങ് വിങ് യീ ധരിച്ച ബിക്കിനി ലഭിക്കാൻ പതിനാലായിരം രൂപ ചെലവാക്കണം. യീയുടെ സാന്നിധ്യം അറിയാം എന്ന് പറഞ്ഞാണ് വിൽപ്പന. ഇന്‍സ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട് ചെങ് വിങ് യീക്ക്.
അധോവായു കുപ്പിയിലാക്കി വിറ്റ സംഭവങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. 2022ൽ സ്റ്റെഫാനി എന്ന ഇൻഫ്ലുവൻസറും ഇത് ചെയ്തിരുന്നു. ഓരോ ആഴ്ചയും 50 കുപ്പികളാണ് അവർ തയ്യാറാക്കിയത്. ഒരു കുപ്പിക്ക് 80,000 രൂപയോളമാണ് ഈടാക്കിയിരുന്നത്. പിന്നീട് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ സ്റ്റെഫാനി ചികിത്സ തേടി. ആഹാരക്രമമാണ് നെഞ്ചുവേദനയ്ക്ക് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരു ദിവസം മൂന്ന് പ്രോട്ടീൻ ഷേക്കുകളും വലിയ പാത്രം ബ്ലാക്ക് ബീൻ സൂപ്പും കഴിക്കാറുണ്ടായിരുന്നുവെന്ന് സ്റ്റെഫാനി പറഞ്ഞു. കൂടുതൽ ഗ്യാസ് ലഭിക്കാനായിരുന്നു ഇത്. ആരോഗ്യപ്രശ്നങ്ങൾ കാരണം അവർ അധോവായു വിൽപ്പന അവസാനിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam