
റോം: മരിച്ചുപോയ അമ്മയുടെ പെൻഷൻ തുടര്‍ന്നും ലഭിക്കാന്‍ അമ്മയായി ആള്‍മാറാട്ടം നടത്തി മകന്‍. മരിച്ച അമ്മയായി വേഷമിട്ട് മൂന്ന് വര്‍ഷമാണ് ഇയാള്‍ അധികൃതരെ കബളിപ്പിച്ചത്. ഇറ്റലിയിലാണ് സംഭവം. അമ്മ മരിച്ചതോടെയാണ് തൊഴില്‍ രഹിതനായ മകന്‍ മേക്കപ്പിട്ട് അമ്മയായി അഭിനയിച്ചത്. അമ്മയുടെ പെൻഷനും മൂന്ന് വീടുകളുടെ പ്രോപ്പർട്ടി പോർട്ട്ഫോളിയോയും വഴി മകന് ഏകദേശം 50 ലക്ഷം രൂപ വാർഷിക വരുമാനമായി ലഭിച്ചെന്നാണ് കണക്ക്. 2022 ലാണ് 82കാരിയായ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോ മരിച്ചത്. എന്നാൽ മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യാതെ മകൻ മൃതദേഹം കുടുംബ വീട്ടിൽ സൂക്ഷിച്ചു. മരണവിവരം ആരെയും അറിയിക്കാതെ മേക്കപ്പിട്ട് അമ്മയെപ്പോലെയായി വേഷം മാറി പെൻഷൻ തുക കൈപ്പറ്റി. തിരിച്ചറിൽ കാർഡ് പുതുക്കാനും മകൻ അമ്മയുടെ വേഷത്തിലെത്തി. എന്നാല്‍, സർക്കാർ ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് കള്ളി വെളിച്ചത്താക്കിയത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. നീണ്ട പാവാടയും നെയിൽ പൊളിഷും മാലയും പഴയ ശൈലിയിലുള്ള കമ്മലുകളും ധരിച്ചാണ് മകന്‍ കൗൺസിൽ ഓഫിസുകളിലേക്ക് വന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ അലക്കുമുറിയിൽ ഒളിപ്പിച്ച നിലയിൽ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam