ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ഇപ്പോഴും നല്ല ബന്ധമെന്ന് ട്രംപ്

Published : Mar 14, 2025, 07:45 AM ISTUpdated : Mar 14, 2025, 11:09 AM IST
ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ഇപ്പോഴും നല്ല ബന്ധമെന്ന് ട്രംപ്

Synopsis

ജനുവരി 20 ന് രണ്ടാം തവണ അധികാരമേറ്റശേഷവും ഉത്തര കൊറിയ ഒരു ആണവായുധ ശക്തിയാണെന്ന് ട്രംപ് പറഞ്ഞിരുന്നു.  

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ഇപ്പോഴും നല്ല ബന്ധമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായി ഓവല്‍ ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. കിമ്മുമായി ബന്ധം പുനസ്ഥാപിക്കാന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ട്രംപ്. 

'കിം ജോങ് ഉന്നുമായി മികച്ച ബന്ധമുണ്ട്. എന്തു സംഭവിക്കുമെന്ന് നമുക്ക് നോക്കാം, തീര്‍ച്ചയായും കൊറിയ ഒരു ആണവ ശക്തിയാണ്' എന്ന് ട്രംപ് പറഞ്ഞു. ജനുവരി 20 ന് രണ്ടാം തവണ അധികാരമേറ്റശേഷവും ഉത്തര കൊറിയ ഒരു ആണവായുധ ശക്തിയാണെന്ന് ട്രംപ് പറഞ്ഞിരുന്നു.

Read More:യുക്രെയ്നിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് സമ്മതമറിയിച്ച് റഷ്യ; അമേരിക്കൻ സംഘത്തെ നിലപാടറിയിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ കടുംവെട്ട്; കടുത്ത ആശങ്കയിൽ ഇന്ത്യൻ ജീവനക്കാർ, 'ഫാക്ട് ചെക്കർമാർക്കും കണ്ടന്റ് മോഡറേറ്റർമാർക്കും വിസ നിഷേധിക്കും'
ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം