എസ്‍യുവി കാറിൽ 2 പേർ, ഗേറ്റിലേക്ക് ഇറങ്ങിയോടി, ഒരാൾ പൊട്ടിത്തെറിച്ച് തീഗോളമായി; തുർക്കി ഭീകരാക്രമണ വീഡിയോ

Published : Oct 02, 2023, 06:59 PM IST
എസ്‍യുവി കാറിൽ 2 പേർ, ഗേറ്റിലേക്ക് ഇറങ്ങിയോടി, ഒരാൾ പൊട്ടിത്തെറിച്ച് തീഗോളമായി; തുർക്കി ഭീകരാക്രമണ വീഡിയോ

Synopsis

ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റിന്റെ പ്രധാന ഗേറ്റിന് സമീപത്ത് നിർത്തിയ എസ് യു വി കാറിൽ ഇന്നും രണ്ട് പേർ ഗേറ്റിലേക്ക് ഓടിയടുക്കുന്നത് എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം.

അങ്കാറ: തുർക്കി പാർലമെന്റിന് മുന്നിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കാറിലെത്തിയ ചാവേറുകള്‍ പാർലമെന്‍റിന് നേരെ ഓടിയടുക്കുന്നതും ഒരാൾ പൊട്ടിത്തെറിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുത്ത് വന്നത്. പാർലമെന്‍രിന് പ്രധാന ഗേറ്റിന് സമീപത്തുനിന്നുള്ള സിസിടി ദൃസ്യങ്ങള്‍ ദേശീയ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്,  സ്‌ഫോടനത്തിനായി ചാവേർ കാറിൽനിന്ന് ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി ദൃശ്യത്തിലുള്ളത്. 

ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 9.30ന് ആയിരുന്നു പാർലമെന്റിന് സമീപം ചാവേർ സ്‌ഫോടനം. രണ്ടുപേരാണ് എസ് യു വി കാറിൽ പാർലമെന്‍റിന് മുന്നിൽ വന്നിറങ്ങിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റിന്റെ പ്രധാന ഗേറ്റിന് സമീപത്ത് നിർത്തിയ എസ് യു വി കാറിൽ ഇന്നും രണ്ട് പേർ ഗേറ്റിലേക്ക് ഓടിയടുക്കുന്നത് എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. ഒരാളെ പൊലീസ് വെടിവെച്ച് വീഴ്ത്തിയെങ്കിലും ഒരാള്‍ ഗേറ്റിലേക്ക് ഓടിയെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്.

തുർക്കി പ്രസിഡന്റ് എർദോഗന്‍റെ പ്രസംഗത്തോടെ പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയായിരുന്നു അപ്രതീക്ഷിതമായ ചാവേർ ആക്രമണം നടന്നത്. സ്‌ഫോടനത്തിന്റെ ഉഗ്ര ശബ്ദം കിലോമീറ്ററുകൾ അകലെവരെ കേട്ടതായി റിപ്പോർട്ടുകളുണ്ട്. പാർലമെന്റിന് പുറമെ, ആഭ്യന്തര മന്ത്രാലയം അടക്കം നിരവധി മന്ത്രാലയങ്ങളുടെ ആസ്ഥാനമുള്ള പ്രദേശത്താണ് ആക്രമണമുണ്ടായത്. ഭീകരർ എങ്ങനെയാണ് സുരക്ഷ മറികടന്ന് നിരോധിത മേഖലയിൽ കടന്നതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.  പ്രദേശത്തുകൂടിയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.

Read More :  'കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു മുസ്ലിം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല'; അനിൽകുമാറിനെതിരെ ജലീൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു
'ട്രംപ് ഇന്റർനാഷണൽ ​ഗ്യാങ്സ്റ്റർ, അമേരിക്ക കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ'; പ്രസിഡന്റ് രൂക്ഷ വിമർശനവുമായി ബ്രിട്ടീഷ് എംപി