
ഒക്ലഹോമ: കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള ഒക്ലഹോമയിലെ മത ചാർട്ടർ സ്കൂളിനായി പൊതുമേഖലയിൽ നിന്നുള്ള ധനസഹായം വിനിയോഗിക്കാനാവില്ലെന്ന് വ്യക്തമാക്കി യു.എസ് സുപ്രീം കോടതി. അമേരിക്കയിലെ ആദ്യ മതചാർട്ടർ സ്‌കൂളിനാണ് പൊതുമേഖലാ ധനസഹായം നൽകുന്നതിന് കോടതി വിലക്കിയത്. വ്യാഴാഴ്ചയാണ് കോടതി വിധി പ്രഖ്യാപിച്ചത്. 4-4 വോട്ടുകൾ നേടിയാണ് സുപ്രം കോടതിയുടെ വിധി. അഞ്ച് വർഷം കൊണ്ട് ഒക്ലഹോമ സ്കൂൾ ബോർഡ് കത്തോലിക്കാ രൂപതയ്ക്ക് കീഴിലുള്ള മത ചാർട്ടർ സ്കൂളിന് 23. 3ദശലക്ഷം യുഎസ ഡോളർ (ഏകദേശം 2 003 247 533 രൂപ) ലഭിക്കുമെന്നാണ് കണക്കുകൾ വിശദമാക്കുന്നത്.
സ്കൂളിന് നികുതി പണത്തിൽ നിന്ന് സഹായം ലഭ്യമാവുകയും സ്കൂളിന് സ്വയം ഭരണാവസ്ഥ പ്രാപ്തമാവുകയും ചെയ്യുന്ന അന്തരീക്ഷത്തിലാണ് സുപ്രീംകോടതിയുടെ നിർണായക വിധിയെത്തുന്നത്. ഒക്ലഹോമ സിറ്റിയിലെയും ടൾസയിലെയും കത്തോലിക്ക രൂപതകൾ ചേർന്നാണ മത ചാർട്ടർ സ്കൂൾ നടത്താൻ ഉദ്ദേശിച്ചിരുന്നത്. ഇതിനായി സ്കൂൾ ബോർഡ് അനുമതയം നൽകിയിരുന്നു. എന്നാൽ യുഎസ് സുപ്രീം കോടതിയുടെ വിധി രാജ്യവ്യാപക നിയമമെന്ന നിലയിൽ പരിഗണിക്കപ്പെടുന്നില്ലെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഒക്ലഹോമ അറ്റോർണി ജനറലും റിപ്പബ്ലിക്കൻ പാർട്ടി അംഗവുമായ ജെന്റ്നർ ഡ്രമണ്ട്, സ്‌കൂളിന്റെ ചാർട്ടർ പിന്‍വലിപ്പിക്കാൻ ബോർഡിനെതിരെ കേസ് കൊടുത്തിരുന്നു. വ്യാഴാഴ്ചത്തെ കോടതി വിധിയെ അദ്ദേഹം സ്വാഗതം ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം