
ന്യൂയോർക്ക്: യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ബ്രയൻ തോംസന്റെ കൊലയാളി എന്ന് സംശയിക്കുന്ന ആൾ പിടിയിലായി. ലൂയിജി മാഞ്ചിയോണി എന്നയാളെ പെൻസിൽവേനിയയിലെ ആൽട്ടൂണ എന്ന സ്ഥലത്ത് വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതായി സംശയമുള്ള തോക്കും, വ്യാജരേഖകളും കണ്ടെടുത്തു.
ന്യൂയോർക്ക് നഗരത്തിൽ നിന്ന് 280 മൈൽ അകലെയാണ് ആൽട്ടൂണ നഗരം. പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ് എന്ന നിലയിലാണ് ലൂയിജി മാഞ്ചിയോണിയെ കസ്റ്റഡിയിൽ എടുത്തത്. ഒരു മക്ഡൊണാൾഡ് റെസ്റ്റോറൻ്റിൽ എത്തിയ ഇയാളെ കണ്ട് കൊലയാളിയാണെന്ന് സംശയം തോന്നിയ ജീവനക്കാരൻ പൊലീസിനെ വിളിക്കുകയായിരുന്നു. പിടിയിലായ യുവാവിന് 26 വയസായണ് പ്രായം. ഹെൽത്ത് കെയർ വ്യവസായങ്ങൾക്കെതിരായ രേഖയും പിടിയിലായ യുവാവിൻ്റെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam