പാക് അതിർത്തിയിൽ ഡ്രോൺ ആക്രമണവുമായി അഫ്ഗാനിസ്ഥാൻ, തകർത്തത് ഐഎസ് താവളമെന്ന് താലിബാൻ

Published : Jul 01, 2026, 07:51 AM IST
drone attack

Synopsis

ബലൂചിസ്ഥാനിലും പക്തൂൺഖ്വാ പ്രവിശ്യകളിലും ആക്രമണം നടന്നതായാണ് താലിബാൻ സേന വിശദമാക്കുന്നത്.

ബലൂചിസ്ഥാൻ: പാക് അതിർത്തിയിലേക്ക് ഡ്രോൺ ആക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാൻ. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാൻ താവളങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് താലിബാൻ സേന അവകാശപ്പെടുന്നത്. ബലൂചിസ്ഥാനിലും പക്തൂൺഖ്വാ പ്രവിശ്യകളിലും ആക്രമണം നടന്നതായാണ് താലിബാൻ സേന വിശദമാക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സാധാരണക്കാർക്ക് നേരെ ആക്രമണം നടത്താനും ഗൂഡാലോചനകൾക്കുമായി ഉപയോഗിച്ചിരുന്നതാണ് ഈ കേന്ദ്രങ്ങളെന്നാണ് താലിബാൻ ആക്രമണത്തിനെ ന്യായീകരിച്ച് അവകാശപ്പെടുന്നത്. പക്തൂൺഖ്വയിലെ സരണിലുള്ള സ്കൂളിന് നേരെയും ആക്രമണം നടന്നു. ഇവിടം ഐഎസ് പോരാളികൾ ഒളിത്താവളം ആയി ഉപയോഗിച്ചെന്നാണ് താലിബാൻ വാദം. ആക്രമണത്തിൽ നിരവധി ഐഎസ് അംഗങ്ങൾ കൊല്ലപ്പെട്ടതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണക്കാർക്ക് ആക്രമണത്തിൽ പരിക്കില്ലെന്നാണ് താലിബാൻ അവകാശവാദം. അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് ഈ ആക്രമണം. ഞായറാഴ്ച നടന്ന ആക്രമണത്തിൽ 28 സാധാരണക്കാരടക്കം 49 പേർ കൊല്ലപ്പെട്ടതായാണ് യുണൈറ്റഡ് നാഷൻ അസിസ്റ്റൻസ് മിഷൻ വിശദമാക്കിയത്. എന്നാൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ സാധാരണക്കാരല്ലെന്നും തീവ്രവാദികളാണെന്നുമാണ് പാക് സേന ഞായറാഴ്ച നടന്ന ആക്രമണത്തേക്കുറിച്ച് അവകാശപ്പെട്ടത്. പാക് ആക്രമണത്തെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ അപലപിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്ക-ഇറാൻ സമാധാന കരാർ എഫക്ട്, ഇന്ധനവില മാസങ്ങൾക്ക് ശേഷം കുറച്ച് യുഎഇ; പ്രവാസികൾക്കടക്കം വലിയ ആശ്വാസം
ട്രംപിന് വമ്പൻ തിരിച്ചടി, സുപ്രീംകോടതിയുടെ ചരിത്ര വിധി, പൗരത്വം ജൻമാവകാശമല്ലെന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി; 'ജൻമാവകാശം ഭരണഘടനയിലെ ഉറപ്പ്'