ഖത്തർ ഇടപെട്ടു, ബ്രിട്ടീഷ് ദമ്പതികളെ താലിബാൻ മോചിപ്പിച്ചു

Published : Sep 20, 2025, 12:30 PM IST
British couple

Synopsis

ബ്രിട്ടീഷ് ദമ്പതികളെ താലിബാൻ മോചിപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ നിയമങ്ങൾ ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത പീറ്റർ, ബാർബറ റെയ്നോൾഡ്സ് എന്നീ രണ്ട് ബ്രിട്ടീഷ് പൗരന്മാരെ  കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു. 

കാബൂൾ: അഫ്ഗാനിസ്ഥാനിൽ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് ദമ്പതികളെ ഖത്തർ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് ശേഷം മോചിപ്പിച്ചു. 76 കാരിയായ ബാർബി റെയ്നോൾഡ്സിനെയും (80) ഭർത്താവ് പീറ്ററിനെയും (80) ഫെബ്രുവരി 1 ന് താലിബാന്റെ ആഭ്യന്തര മന്ത്രാലയം കസ്റ്റഡിയിലെടുക്കുകയും മാർച്ചിൽ കാബൂളിലെ ഒരു അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുകയും ചെയ്തതിരുന്നു. 18 വർഷമായി അഫ്ഗാനിസ്ഥാനിൽ താമസിക്കുന്ന ഈ ദമ്പതികൾ വിദ്യാഭ്യാസ, പരിശീലന പരിപാടികൾ നൽകുന്ന റീബിൽഡ് എന്ന സംഘടനയുടെ നടത്തിപ്പുകാരായിരുന്നു. 1960-കൾ മുതൽ ഒരുമിച്ച് ജീവിച്ച അവർ 1970-ൽ കാബൂളിൽ വച്ച് വിവാഹിതരായി.

അഫ്ഗാനിസ്ഥാനിലെ നിയമങ്ങൾ ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത പീറ്റർ, ബാർബറ റെയ്നോൾഡ്സ് എന്നീ രണ്ട് ബ്രിട്ടീഷ് പൗരന്മാരെ ഇന്ന് ജുഡീഷ്യൽ നടപടിക്രമങ്ങൾക്ക് ശേഷം കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുൾ ഖഹാർ ബൽഖി സോഷ്യൽ മീഡിയയിൽ പറഞ്ഞു. കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ദമ്പതികൾ നാട്ടിലേക്ക് പറന്നു. യുകെയിലെ റെയ്നോൾഡ്സിന്റെ കുടുംബാംഗങ്ങൾ ദമ്പതികളെ മോചിപ്പിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങൾ താലിബാൻ നിരസിച്ചെങ്കിലും, അവരെ തടങ്കലിൽ വയ്ക്കാൻ പ്രേരിപ്പിച്ചത് എന്താണെന്ന് താലിബാൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം
എണ്ണയിലും ആയുധത്തിലും അടുത്തപടി? പുടിന്റെ ഇന്ത്യാ ട്രിപ്പും അജണ്ടകളും