
ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി നിരന്തരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികക്ക് അമേരിക്കൻ കോടതി. പെൻസിൽവാനിയയിലെ അധ്യാപികയെയാണ് ജയിൽ ശിക്ഷക്ക് വിധിച്ചത്. കുറ്റം സമ്മതിച്ചതിനെത്തുടർന്ന് 36 കാരിയായ മിഷേൽ മെർകോഗ്ലിയാനോയ്ക്ക് ജയിലിൽ 15 മാസം തടവ് ശിക്ഷ ലഭിച്ചതായി ചെസ്റ്റർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. ആറര വർഷത്തിലധികം പ്രൊബേഷൻ പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടു. മെർകോഗ്ലിയാനോ ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും കഞ്ചാവ് നൽകിയതായും സമ്മതിച്ചുവെന്നും ജില്ലാ അറ്റോർണി ഓഫീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷമാണ് സംഭവം. നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഏകദേശം 15 തവണ മെഡിക്കൽ മരിജുവാന വാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. പിന്നീട് ഇരുവരും അത് ഒരുമിച്ച് കഴിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. വെയ്‌നിലെ അധ്യാപികയുടെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു സംഭവം. വിദ്യാർത്ഥി തന്റെ സഹോദരിയോട് കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെ അധ്യാപിക അറസ്റ്റിലായി. അധ്യാപന ലൈസൻസ് റദ്ദാക്കിയതായും പ്രൊബേഷൻ കാലയളവിൽ കുട്ടികളുമായി ഇടപെടുന്നതിൽ നിന്ന് വിലക്കിയതായും അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam