പുതിയ ആർട്ടിഫീഷ്യൽ ഇന്റലിജൻസ് സംവിധാനം നടപ്പാക്കുന്നതിനിടെ അമേരിക്കയിൽ പ്രതിസന്ധി, ബാധിച്ചത് 7000 വിമാന സർവീസുകളെ

Published : Nov 14, 2026, 04:59 AM IST
Plane take Off

Synopsis

തകരാറിന്റെ യഥാർത്ഥ കാരണം കണ്ടെത്തിയിട്ടില്ല. പ്രശ്നം പരിഹരിക്കാൻ ഏറെ സമയമെടുക്കുമെന്നും ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്‌വെയ്ൻ മള്ളിൻ

വാഷിംഗ്ടൺ: ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ രാജ്യവ്യാപകമായി ടേക്ക് ഓഫുകൾക്ക് താൽക്കാലിക വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയിൽ ഏകദേശം 7,000 വിമാന സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായി റിപ്പോർട്ട്. ടെലികമ്മ്യൂണിക്കേഷൻ തകരാറാണ് വിമാന സർവീസുകൾ സ്തംഭിക്കാൻ കാരണമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്‌വെയ്ൻ മള്ളിൻ പ്രതികരിച്ചിട്ടുള്ളത് . തകരാറിന്റെ യഥാർത്ഥ കാരണം കണ്ടെത്തിയിട്ടില്ല. പ്രശ്നം പരിഹരിക്കാൻ ഏറെ സമയമെടുക്കുമെന്നും ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്‌വെയ്ൻ മള്ളിൻ കൂട്ടിച്ചേർത്തു.

അമേരിക്കയിലെ 22 റീജണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളെയും ആശയവിനിമയ തകരാർ ബാധിച്ചതായി ഗതാഗത സെക്രട്ടറി ഷോൺ ഡഫി വിശദമാക്കി. സൈബർ ആക്രമണമോ അട്ടിമറിയോ ആണ് സംഭവത്തിന് പിന്നിലെന്ന് സൂചനകളില്ല. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ സാങ്കേതിക വിദഗ്ധർ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പുതിയ ആർട്ടിഫീഷ്യൽ ഇന്റലിജൻസ് സംവിധാനം നടപ്പാക്കുന്നതിനിടെയാണ് പ്രതിസന്ധി. തകരാറുമായി ആർട്ടിഫീഷ്യൽ ഇന്റലിജൻസ് സംവിധാനത്തിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. അമേരിക്കൻ ദേശീയ കാലാവസ്ഥാ വകുപ്പിനെയും രാജ്യവ്യാപക ഇന്റർനെറ്റ്, ആശയവിനിമയ തകരാർ ബാധിച്ചു. കാലാവസ്ഥാ വിവരങ്ങൾ ലഭിക്കുന്നതിന് തടസ്സം; വെബ്സൈറ്റുകളിൽ പഴയ വിവരങ്ങൾ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒറ്റ വിമാനവും ടേക്ക് ഓഫ് ചെയ്യരുത്, അമേരിക്കയിൽ അസാധാരണ നടപടി, എടിസി തകരാർ കാരണമെന്ന് സൂചന, എത്തുന്നത് 3000 വിമാനങ്ങൾ
ഈയൊരു സ്ഥിതിയിൽ സർവീസ് നടത്താനാവില്ലെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും; സൗദിയിലെ പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ ഉടനില്ല