ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ ആക്രമിച്ചു, പ്രൊജക്ടൈലുകൾ പതിച്ച് തീപിടിച്ചു, 20 പേരെ രക്ഷപ്പെടുത്തി ഒമാൻ നാവികസേന

Published : Mar 11, 2026, 05:56 PM IST
thai ship attacked

Synopsis

തായ്‌ലൻഡ് നാവികസേന ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. കപ്പലിന് കേടുപാടുകൾ സംഭവിച്ചതിന്റെയും പുക ഉയരുന്നതിന്റെ ചിത്രങ്ങളാണിത്. കപ്പലിന് 178 മീറ്റർ നീളവും 30,000 ടൺ ഭാരം വഹിക്കാനുള്ള ശേഷിയും ഉണ്ടെന്ന് തായ് നാവികസേന അറിയിച്ചു.

ഒമാൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലടക്കം നാല് കപ്പലുകളിൽ പ്രൊജക്ടൈലുകൾ പതിച്ചതായി സമുദ്രസുരക്ഷാ ഏജൻസികൾ അറിയിച്ചു. പ്രൊജക്ടൈലുകൾ പതിച്ച് കപ്പലിന് തീപിടിച്ചു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ തായ് പതാകയുള്ള ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അടിയന്തര സഹായം നൽകുന്നതായി തായ്ലൻഡ് നാവികസേന അറിയിച്ചു. 23 തായ് ജീവനക്കാർ കപ്പലിലുണ്ടായിരുന്നതായും അവർ വ്യക്തമാക്കി. ഒമാൻ നാവികസേന 20 ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ബാക്കിയുള്ള മൂന്ന് പേരെ 'രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും' തായ് അധികൃതർ പറയുന്നു.

തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗ് പിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ബൾക്ക് കാരിയറായ മയൂരി നരീ എന്ന കപ്പൽ യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ട് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്നുവെന്ന് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. തായ്‌ലൻഡ് നാവികസേന ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. കപ്പലിന് കേടുപാടുകൾ സംഭവിച്ചതിന്റെയും പുക ഉയരുന്നതിന്റെ ചിത്രങ്ങളാണിത്. കപ്പലിന് 178 മീറ്റർ നീളവും 30,000 ടൺ ഭാരം വഹിക്കാനുള്ള ശേഷിയും ഉണ്ടെന്ന് തായ് നാവികസേന അറിയിച്ചു.

ഹോർമൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് ഇറാൻ ഇപ്പോഴും തറപ്പിച്ച് പറയുന്നത്. വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ സ്ഫോടനത്തിൽ കാർഗോ കപ്പലിന് തീ പിടിച്ചു. ഇതേ തുടർ‌ന്ന് കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ഒമാൻ തീരത്ത് മറ്റൊരു കാർഗോ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ദുബായ് തീരത്തിന് 50 നോട്ടിക്കൽ മൈൽ അകലെയും കപ്പൽ അപകടത്തിൽ പെട്ടെന്ന് ഏജൻസി അറിയിച്ചു. കാര്യമായ നാശനഷ്ടമില്ലെന്നാണ് റിപ്പോർട്ട്. റാസ് അൽ ഖൈമ തീരത്തിന് 25 നോട്ടിക്കൽ മൈൽ അകലെ മറ്റൊരു കപ്പലും അപകടത്തിൽ പെട്ടിട്ടുണ്ട്. ഇന്ന് മാത്രം നാല് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരത്തിലടക്കം ഇറാൻ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാൽ ഹോർമുസ് കടലിടുക്ക് ഭാഗം തന്നെ അമേരിക്കൻ സൈന്യം പിടിച്ചെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു . അയത്തുള്ള മൊജ്തബ ഖമനേയി ഇറാന്റെ പുതിയ പരമാധികാരിയായി ചുമതലയേറ്റതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി. 2022 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് എണ്ണവില എത്തി നിൽക്കുന്നത്. എന്നാൽ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന കപ്പലുൾ തകർക്കുമെന്നും ഒരു ലിറ്റ‍ർ എണ്ണപോലും കടത്തിവിടില്ലെന്നുമാണ് ഇറാൻ പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന്‍ ആക്രമിച്ചത് 17 യു എസ് സൈനിക താവളങ്ങള്‍, പലയിടത്തും നാശനഷ്ടെമന്നും റിപ്പോര്‍ട്ട്
ഇറാന്റെ പുതിയ നേതാവ് മുജ്തബ ഖമനെയിക്ക് പരിക്കേറ്റത് കാലുകളിലെന്ന് റിപ്പോര്‍ട്ട്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്