
തായ്പേയ്: സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‍വാന്‍. വെള്ളിയാഴ്ച പാര്‍ലമെന്‍റില്‍ നടന്ന വോട്ടെടുപ്പില്‍ ബില്‍ പാസാക്കി. 2017ല്‍ കോടതി സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമപരമായി വിവാഹിതരാകാനുള്ള സാഹചര്യമൊരുക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് നിയമം നിര്‍മിക്കാന്‍ പാര്‍ലമെന്‍റ് രണ്ട് വര്‍ഷം സമയം ആവശ്യപ്പെട്ടു.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. ഇത് സംബന്ധിച്ച് മൂന്ന് ബില്ലുകളാണ് അവതരിപ്പിച്ചത്. അതില്‍ ഏറ്റവും പുരോഗമനപരമായ ബില്ലാണ് പാസാക്കിയത്. തള്ളിയ രണ്ട് ബില്ലുകളും വിവാഹം എന്നതിന് പകരം സ്വവര്‍ഗ കുടുംബ ബന്ധം, സ്വവര്‍ഗാനുരാഗ യൂണിയന്‍സ് എന്നാണ് വിശേഷിപ്പിച്ചത്.
നിയമനിര്‍മാണത്തെ തുടര്‍ന്ന് സ്വവര്‍ഗാനുരാഗികള്‍ ആഹ്ളാദ പ്രകടനം നടത്തി. ആയിരങ്ങളാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
അതേസമയം, തായ്‍വാനിലെ യാഥാസ്ഥിതിക സമൂഹം നിയമത്തിനെതിരെ രംഗത്തുവന്നു. യാഥാസ്ഥിതിക വിഭാഗത്തിന്‍റെ എതിര്‍പ്പ് കാരണമാണ് ബില്‍ പാസാക്കുന്ന പ്രക്രിയ നീണ്ടത്. എതിര്‍പ്പ് ശക്തമായതോടെ സര്‍ക്കാര്‍ ഹിത പരിശോധന നടത്തി.
ഭൂരിപക്ഷം ജനങ്ങളും സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്തു. പുരുഷനും സ്ത്രീയും തമ്മിലുള്ള കൂടിച്ചേരലായിട്ടാണ് വിവാഹത്തെ നിര്‍വചിച്ചത്. എന്നാല്‍ നിയമത്തിലെ വിവാഹത്തിന്‍റെ നിര്‍വചനം മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാന്‍ തീരുമാനിച്ചു.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam